---
title: "ഭാര്യയുടെ വാക്ക് കേട്ടിറങ്ങിയതാണോ?  വസ്തു എഴുതി വാങ്ങാൻ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ"
english_title: "Son arrested for threatening mother at gunpoint to buy property in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320431/son-arrested-for-threatening-mother-at-gunpoint-to-buy-property-in-pathanamthitta-new"
published_at: "2025-10-13T22:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed2c6e9c705_arrest.jpg"
keywords: []
---

# ഭാര്യയുടെ വാക്ക് കേട്ടിറങ്ങിയതാണോ?  വസ്തു എഴുതി വാങ്ങാൻ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ടയിൽ വസ്തു എഴുതി വാങ്ങാൻ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ സ്വദേശിനി ലിസിയെയാണ് മകനും മരുമകളും ചേർന്ന് തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്.

## Article Content

പത്തനംതിട്ടയിൽ വസ്തു എഴുതി വാങ്ങാൻ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകൻ അറസ്റ്റിൽ. അടൂർ പള്ളിക്കൽ സ്വദേശിനി ലിസിയെയാണ് മകനും മരുമകളും ചേർന്ന് തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്.

മകൻ ജോറി വർഗീസിനെ പൊലിസ് അറസ്റ്റ് ചെയ്തു. സ്വത്തിന്റെ പേരിൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് തോക്കുമായെത്തി അമ്മയെ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് സ്വത്ത് എഴുതി നൽകാമെന്ന് ലിസി അറിയിക്കുകയും ചെയ്തു.

ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന ഇളയമകൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അടൂർ പൊലീസ് സ്ഥലത്തെത്തി ജോറി വർഗീസിനെ പിടികൂടുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320431/son-arrested-for-threatening-mother-at-gunpoint-to-buy-property-in-pathanamthitta-new)