---
title: "ബാലുശ്ശേരിയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ"
english_title: "Murder of guest worker in Balussery; Two more arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320430/murder-of-guest-worker-in-balussery-two-more-arrested-"
published_at: "2025-10-13T22:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed2cb7e926f_balussery.jpg"
keywords: []
---

# ബാലുശ്ശേരിയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട് : **ബാലുശ്ശേരിയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സുനില്‍ ഒറോണ്‍, ഘനശ്യാം ഓറോണ്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഝാർഖണ്ഡ് സ്വദേശി പരമേശ്വറിനൊപ്പം താമസിക്കുന്നവരാണ് പിടിയിലായത്.

## Article Content

**കോഴിക്കോട് : **ബാലുശ്ശേരിയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സുനില്‍ ഒറോണ്‍, ഘനശ്യാം ഓറോണ്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഝാർഖണ്ഡ് സ്വദേശി പരമേശ്വറിനൊപ്പം താമസിക്കുന്നവരാണ് പിടിയിലായത്.

നേരത്തെ കേസിൽ 7 പേർ അറസ്റ്റിലായിരുന്നു. പരമേശ്വറുമായി ഉണ്ടായ വാക്കുതർക്കത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ചേർന്ന് പരമേശ്വറിന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

എകരൂരിലെ സ്വകാര്യ ആശുപത്രിയിൽ പരമേശ്വറിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്താൻ ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തു. വാക്കുതർക്കത്തിനപ്പുറം മറ്റ് എന്തെങ്കിലും വിരോധം പ്രതികൾക്ക് പരമേശ്വറുമായി ഉണ്ടായിരുന്നു എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320430/murder-of-guest-worker-in-balussery-two-more-arrested-)