---
title: "കണ്ടെയ്നറിലേക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി, യാത്രക്കാർക്ക് ദാരുണാന്ത്യം"
english_title: "The plane crashed into parked trailers and burst into flames."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320408/the-plane-crashed-into-parked-trailers-and-burst-into-flames"
published_at: "2025-10-13T19:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed0a3bb45ac_dead.jpg"
keywords: []
---

# കണ്ടെയ്നറിലേക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി, യാത്രക്കാർക്ക് ദാരുണാന്ത്യം

> **Lead Summary:** നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലേക്ക് ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി. യാത്രക്കാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട വിമാനം റോഡിലൂടെ കുതിച്ചെത്തി 18 ടയറുകളുള്ള ട്രെയിലറിലും പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലും ഇടിച്ച് കയറിയാണ് അപകടം.

## Article Content

നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലേക്ക് ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി. യാത്രക്കാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട വിമാനം റോഡിലൂടെ കുതിച്ചെത്തി 18 ടയറുകളുള്ള ട്രെയിലറിലും പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലും ഇടിച്ച് കയറിയാണ് അപകടം.

മുൻഭാഗം ഇടിച്ച് റോഡിലേക്ക് എത്തിയ വിമാനം വളരെ വേഗതയിൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു.

സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കറുത്ത നിറത്തിലുള്ള പുകയും അഗ്നിയും വലിയ പൊട്ടിത്തെറി ശബ്ദവും വളരെ ദൂരെ വരെ കാണാനും കേൾക്കാനും സാധിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. 100 അടിയോളം ഉയരത്തിലാണ് കറുത്ത പുക ഉയർന്നതെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളിലൊരാൾ പ്രതികരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320408/the-plane-crashed-into-parked-trailers-and-burst-into-flames)