---
title: "മധുരം കുറഞ്ഞ കട്ടൻ ചായയ്‌ക്കൊപ്പം 'ഇലയടയും';  ഇലയടയുടെ വേറിട്ട റെസിപ്പി നോക്കാം ..."
english_title: "How to make a elayada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320364/how-to-make-a-elayada"
published_at: "2025-10-13T15:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eccd07a1c5a_ft.jpg"
keywords: []
---

# മധുരം കുറഞ്ഞ കട്ടൻ ചായയ്‌ക്കൊപ്പം 'ഇലയടയും';  ഇലയടയുടെ വേറിട്ട റെസിപ്പി നോക്കാം ...

> **Lead Summary:** ** **ഇലയട എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് . രാവിലെ കഴിക്കാൻ ആണെങ്കിലും വൈകീട്ട് കഴിക്കാൻ ആണെങ്കിലും ഒരു പ്രത്യേക രുചിയാണ് . പല നാട്ടിലും ഇലയട അത്ര സുലഭമല്ല . മധുരം കുറഞ്ഞ കട്ടൻ ചായയ്‌ക്കൊപ്പം അടകൂടി ഉണ്ടെങ്കിൽ പിന്നെ വേറെയൊന്നും വേണ്ട .... എങ്ങനെയാണ് ഈസിയായി ഇലയട ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

## Article Content

** **ഇലയട എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് . രാവിലെ കഴിക്കാൻ ആണെങ്കിലും വൈകീട്ട് കഴിക്കാൻ ആണെങ്കിലും ഒരു പ്രത്യേക രുചിയാണ് . പല നാട്ടിലും ഇലയട അത്ര സുലഭമല്ല . മധുരം കുറഞ്ഞ കട്ടൻ ചായയ്‌ക്കൊപ്പം അടകൂടി ഉണ്ടെങ്കിൽ പിന്നെ വേറെയൊന്നും വേണ്ട .... എങ്ങനെയാണ് ഈസിയായി ഇലയട ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

***

ചേരുവകൾ*

*ശർക്കര*

*വെള്ളം *

* നെയ്യ് *

*നേന്ത്രപ്പഴം *

*അണ്ടിപ്പരിപ്പ് *

*ഉണക്ക മുന്തിരി *

* തേങ്ങ ചിരകിയത് *

*ഏലയ്ക്കാപ്പൊടി *

*ജീരകപ്പൊടി *

* ചുക്കുപൊടി *

*വറുത്ത അരിപ്പൊടി*

* വെളിച്ചെണ്ണ*

* ഉപ്പ്*

തയ്യാറാക്കുന്ന വിധം**

*ആദ്യം തന്നെ ഒരു ഫ്രൈയിങ് പാനിൽ അരിപ്പൊടിയും വെള്ളവും വെളിച്ചെണ്ണയും ഉപ്പും കൂടി കട്ടയില്ലാതെ കലക്കിയെടുക്കുക. പിന്നീട് ഇത് അടുപ്പിൽ വെച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം.*

*ശേഷം ഫില്ലിങ്ങിനു വേണ്ട നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാനിൽ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, അരിഞ്ഞു വച്ച നേന്ത്രപ്പഴം എന്നിവ ചേർത്ത് വഴറ്റിയെടുത്തു മാറ്റി വയ്ക്കാം.*

*ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക. ശേഷം ഒരു പാനിലേക്കു അരിച്ചു വച്ച ശർക്കര ഒഴിക്കുക. ഇതിലേക്ക് തേങ്ങാ ചിരകിയത് ചേർത്തു വെള്ളം വറ്റിച്ചെടുക്കുക. ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി, ചുക്കുപൊടി എന്നിവ കൂടെ ഇതിലേക്ക് ഇട്ട് ഇളക്കികൊടുക്കുക. നേരത്തെ വഴറ്റി വച്ച പഴം മിശ്രിതം കൂടി ഇട്ട് വഴറ്റി തീ ഓഫ് ചെയ്യാം.*

*നേരത്തെ തയാറാക്കി വെച്ച മാവു ചൂടാറിയതിനു ശേഷം ഒന്നുകൂടെ കുഴച്ചു മയപ്പെടുത്തുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൈ വെച്ച് മയത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ കനം കുറച്ചു പരത്തി എടുക്കാം. ആവശ്യത്തിന് ഫില്ലിങ് വച്ച് മടക്കി എടുത്തു ഒരു സ്റ്റീമറിൽ 20 മിനിറ്റ് വേവിച്ചെടുക്കാം.*

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320364/how-to-make-a-elayada)