---
title: "കൊച്ചിയിൽ ഹിജാബ് തർക്കം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അടച്ചിട്ടു"
english_title: "Hijab controversy in Kochi: Palluruthy St. Reethas School closed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320346/hijab-controversy-in-kochi-palluruthy-st-reethas-school-closed"
published_at: "2025-10-13T14:24:00+05:30"
category: "Ernakulam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecbe3c32e7f_er4dfdwxs.jpg"
keywords: []
---

# കൊച്ചിയിൽ ഹിജാബ് തർക്കം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അടച്ചിട്ടു

> **Lead Summary:** എറണാകുളം: **[** കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂൾ ഹിജാബിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ എത്തണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലാത്തതിനാൽ അനുവദിക്കില്ലെന്ന് സ്കൂൾ മാനേജ്‌മെന്റ് നിലപാടെടുത്തു.

## Article Content

എറണാകുളം: **[** കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂൾ ഹിജാബിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ എത്തണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലാത്തതിനാൽ അനുവദിക്കില്ലെന്ന് സ്കൂൾ മാനേജ്‌മെന്റ് നിലപാടെടുത്തു.

ഹിജാബിന്റെ പേരിൽ പുറത്തുനിന്നുള്ള ചിലർ എത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും, അതുകൊണ്ടാണ് സ്കൂൾ അടച്ചിടുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദത്തിലായതിനാലാണ് രണ്ടുദിവസം അവധി നൽകിയതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന വ്യക്തമാക്കി. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മുമ്പ് പഠിച്ച സ്കൂളിൽ ഹിജാബ് ധരിക്കുന്നതിൽ പ്രശ്‌നമില്ലായിരുന്നെന്നും, നിലവിലെ സ്കൂൾ അധികൃതർ മനഃപൂർവം പ്രശ്‌നമുണ്ടാക്കുകയാണെന്നും വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു . എന്നാൽ, സ്കൂളിൽ യൂണിഫോം മാത്രമേ അനുവദിക്കൂ എന്നും കുട്ടിയെ പഠിപ്പിക്കാൻ തയ്യാറാണെങ്കിലും സ്കൂളിന്റെ നിയമങ്ങൾ അനുസരിക്കണമെന്നും പിടിഎ പ്രസിഡന്റ് അറിയിച്ചു. സംഭവത്തിൽ എ.ഇ.ഒ. സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320346/hijab-controversy-in-kochi-palluruthy-st-reethas-school-closed)