---
title: "വംശഹത്യ അവസാനിച്ചില്ല; വെടിനിർത്തലിനിടയിലും ഗസ്സയിൽ കൊലപാതകം തുടർന്ന് ഇസ്രായേൽ"
english_title: "The genocide has not ended; Israel continues to kill in Gaza despite ceasefire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320320/the-genocide-has-not-ended-israel-continues-to-kill-in-gaza-despite-ceasefire"
published_at: "2025-10-13T12:47:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eca8d9ca42b_dfc.jpg"
keywords: []
---

# വംശഹത്യ അവസാനിച്ചില്ല; വെടിനിർത്തലിനിടയിലും ഗസ്സയിൽ കൊലപാതകം തുടർന്ന് ഇസ്രായേൽ

> **Lead Summary:** ഗസ്സ: **[ **ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും വംശഹത്യ അവസാനിച്ചുവെന്ന പ്രഖ്യാപനങ്ങൾ വരികയും ചെയ്‌തെങ്കിലും ഇസ്രായേൽ ഫലസ്തീനികളെ കൊന്നൊടുക്കുന്നത് തുടരുകയാണ്. വെടിനിർത്തൽ വാർത്ത കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ലോകത്തെ അറിയിച്ച യുവ മാധ്യമപ്രവർത്തകൻ സാലിഹ് അൽ ജഫറാവിയാണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്.

## Article Content

ഗസ്സ: **[ **ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും വംശഹത്യ അവസാനിച്ചുവെന്ന പ്രഖ്യാപനങ്ങൾ വരികയും ചെയ്‌തെങ്കിലും ഇസ്രായേൽ ഫലസ്തീനികളെ കൊന്നൊടുക്കുന്നത് തുടരുകയാണ്. വെടിനിർത്തൽ വാർത്ത കുട്ടികൾക്കൊപ്പം സന്തോഷത്തോടെ ലോകത്തെ അറിയിച്ച യുവ മാധ്യമപ്രവർത്തകൻ സാലിഹ് അൽ ജഫറാവിയാണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്.

[https://x.com/BreakTheSiege_/status/1977451617071812908?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1977451617071812908%7Ctwgr%5E3dd546bcdb641158121ec9b85660c6f1eef6f2b2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fworld%2Fpalestinian-journalist-saleh-aljafarawi-shot-dead-in-gaza-city-clashes-1456669](https://x.com/BreakTheSiege_/status/1977451617071812908?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1977451617071812908%7Ctwgr%5E3dd546bcdb641158121ec9b85660c6f1eef6f2b2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fworld%2Fpalestinian-journalist-saleh-aljafarawi-shot-dead-in-gaza-city-clashes-1456669)

വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മൂന്നാം ദിവസം സബ്ര മേഖലയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ അധിനിവേശ സേനയുടെ പിന്തുണയുള്ള സായുധ സംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പ്രസ് ജാക്കറ്റ് ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൂടാതെ, ഗസ്സയിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങി തുടങ്ങിയതോടെ, ഹമാസ് വിരുദ്ധ ഗോത്ര വിഭാഗമായ 'ദഅ്മുഷ്' സായുധ സംഘവും ഹമാസ് അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ജോർദാനിയൻ ആശുപത്രിക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 19 ദഅ്മുഷ് പോരാളികളും 8 ഹമാസ് അംഗങ്ങളും ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

[https://x.com/S_Aljafarawi?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1976281162856399068%7Ctwgr%5E3dd546bcdb641158121ec9b85660c6f1eef6f2b2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fworld%2Fpalestinian-journalist-saleh-aljafarawi-shot-dead-in-gaza-city-clashes-1456669](https://x.com/S_Aljafarawi?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1976281162856399068%7Ctwgr%5E3dd546bcdb641158121ec9b85660c6f1eef6f2b2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fworld%2Fpalestinian-journalist-saleh-aljafarawi-shot-dead-in-gaza-city-clashes-1456669)[](https://x.com/S_Aljafarawi?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1976281162856399068%7Ctwgr%5E3dd546bcdb641158121ec9b85660c6f1eef6f2b2%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Fworld%2Fpalestinian-journalist-saleh-aljafarawi-shot-dead-in-gaza-city-clashes-1456669)

രണ്ടു വർഷം നീണ്ട ഇസ്രായേലിന്റെ വംശഹത്യാ ശ്രമങ്ങൾക്കിടയിലും, അധിനിവേശ സേന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടപ്പോഴും ധൈര്യസമേതം ജോലി തുടർന്ന വ്യക്തിയായിരുന്നു സാലിഹ് അൽ ജഫറാവി. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്യപ്പെട്ട അദ്ദേഹം, വംശഹത്യയുടെ വീഡിയോകൾ ലോകത്തിന് മുന്നിലെത്തിച്ചതിന് ഇസ്രായേൽ ഭീഷണികൾ നേരിട്ടിരുന്നു. വ്യോമാക്രമണത്തിൽ പരിക്കേറ്റപ്പോൾ പോലും ആശുപത്രിയിൽ നിന്ന് അദ്ദേഹം റിപ്പോർട്ടിംഗ് തുടർന്നു.

യുദ്ധക്കെടുതിയെ അതിജീവിച്ച്, സമാധാനത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിനിടെയാണ് അധിനിവേശ സേനയുടെ പിന്തുണയുള്ള അക്രമികൾ അദ്ദേഹത്തെ വളഞ്ഞുവെച്ച് വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അൽ ജഫറാവിയുടെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്. കഴിഞ്ഞ 467 ദിവസങ്ങൾ ഭീതിയിലായിരുന്നു ജീവിച്ചിരുന്നതെന്ന് അദ്ദേഹം നേരത്തെ അൽ ജസീറയുമായുള്ള അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 2023 ഒക്ടോബർ മുതൽ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ ഗസ്സയിൽ 270-ൽ അധികം മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320320/the-genocide-has-not-ended-israel-continues-to-kill-in-gaza-despite-ceasefire)