---
title: "ഉയരങ്ങളിലേക്ക് തന്നെ ....! സ്വർണവില ലക്ഷത്തിലേക്കോ? ഇന്നത്തെ നിരക്കറിയാം "
english_title: "Gold prices rise again today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320282/gold-prices-rise-again-today"
published_at: "2025-10-13T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec8927293be_gold.jpg"
keywords: []
---

# ഉയരങ്ങളിലേക്ക് തന്നെ ....! സ്വർണവില ലക്ഷത്തിലേക്കോ? ഇന്നത്തെ നിരക്കറിയാം 

> **Lead Summary:** സ്വർണവിലയിൽ ഇന്നും വീണ്ടും വർധന. കേരളത്തിൽ രണ്ട് നിരക്കിലായിരുന്ന ഇരുവിഭാഗം സ്വർണവ്യാപാര സംഘടനകളും ഇന്നത്തെ വില വർധ​നവോടെ ഒരേ നിരക്കിലെത്തി.

## Article Content

സ്വർണവിലയിൽ ഇന്നും വീണ്ടും വർധന. കേരളത്തിൽ രണ്ട് നിരക്കിലായിരുന്ന ഇരുവിഭാഗം സ്വർണവ്യാപാര സംഘടനകളും ഇന്നത്തെ വില വർധ​നവോടെ ഒരേ നിരക്കിലെത്തി.

ബി.ഗോവിന്ദനും ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന എ.കെ.ജി.എസ്.എം.എ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിപ്പിച്ചത്. കെ.സുരേന്ദ്രൻ, അഡ്വ.എസ്.അബ്ദുൽന്നാസർ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗം ​ഗ്രാമിന് 105 രൂപയും പവന് 840 രൂപയും  വർധിപ്പിച്ചു.

ഇതോടെ ഇരുവിഭാഗം ജ്വല്ലറികളിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 11,495 രൂപയായും പവന് 91,960 രൂപയായും വർധിച്ചു. യു.എസും ചൈനക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധം തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

സ്​പോട്ട് ഗോൾഡ് വിലയിൽ 0.6 ശതമാനത്തിന്റെ വർധവാണ് ഉണ്ടായത്. 4,034.14 ഡോളറായാണ് സ്വർണവില ഉയർന്നത്. റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്ന് ആഗോളവിപണിയിൽ സ്വർണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320282/gold-prices-rise-again-today)