---
title: "സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Two youths died tragically in a collision between a private bus and a bike in Mayyanad, Kollam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320248/two-youths-died-tragically-in-a-collision-between-a-private-bus-and-a-bike-in-mayyanad-kollam"
published_at: "2025-10-12T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebe495be89b_dead.jpg"
keywords: []
---

# സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് , വിനു രാജ് എന്നിവരാണ് മരിച്ചത്.

## Article Content

കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് , വിനു രാജ് എന്നിവരാണ് മരിച്ചത്.

യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320248/two-youths-died-tragically-in-a-collision-between-a-private-bus-and-a-bike-in-mayyanad-kollam)