---
title: "'തനിക്ക് തലയിൽ വലിയ ഓപ്പറേഷൻ ചെയ്തിട്ടും മുടി അൽപ്പം മാത്രമേ മുറിച്ചിരുന്നുള്ളു'; ഷാഫിക്കെതിരായ ട്രോളുകൾക്കിടയിൽ നടി സജിത മഠത്തില്‍"
english_title: "'Despite major surgery on her head, her hair was only cut a little'; Actress Sajitha Mathil amidst trolls against Shafi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320239/despite-major-surgery-on-her-head-her-hair-was-only-cut-a-little-actress-sajitha-mathil-amidst-trolls-against-shafi-new-"
published_at: "2025-10-12T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebceaab04e2_shafi.jpg"
keywords: []
---

# 'തനിക്ക് തലയിൽ വലിയ ഓപ്പറേഷൻ ചെയ്തിട്ടും മുടി അൽപ്പം മാത്രമേ മുറിച്ചിരുന്നുള്ളു'; ഷാഫിക്കെതിരായ ട്രോളുകൾക്കിടയിൽ നടി സജിത മഠത്തില്‍

> **Lead Summary:** ഷാഫി പറമ്പില്‍ എംപിയുടെ മൂക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മീശയും താടിയും നീക്കം ചെയ്യാത്തതിലെ സോഷ്യല്‍ മീഡി യ പോസ്റ്റുകള്‍ക്കിടയില്‍ പ്രതികരണവുമായി നടി സജിതാ മഠത്തില്‍. തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നുവെന്ന് സജിത കുറിച്ചു.

## Article Content

ഷാഫി പറമ്പില്‍ എംപിയുടെ മൂക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മീശയും താടിയും നീക്കം ചെയ്യാത്തതിലെ സോഷ്യല്‍ മീഡി യ പോസ്റ്റുകള്‍ക്കിടയില്‍ പ്രതികരണവുമായി നടി സജിതാ മഠത്തില്‍. തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നുവെന്ന് സജിത കുറിച്ചു.

2019ല്‍ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ' എന്റെ മുടി ഓപ്പണ്‍ സര്‍ജറി ചെയ്ത ഭാഗത്ത് അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു. പുറത്ത് നിന്നും നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷന്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയെന്ന് മാത്രം', സജിതാ മഠത്തില്‍ കുറിച്ചു. പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു.

പേരാമ്പ്രയിലെ സിപിഐഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടയില്‍ പൊലീസിന്റെ അക്രമത്തില്‍ ഷാഫി പറമ്പിലിന് മൂക്കില്‍ പരിക്കേറ്റിരുന്നു. പിന്നാലെ ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചതിന് പിന്നാലെ ഷാഫിക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മീശയും താടിയും വടിക്കാതെ ഷാഫി എങ്ങനെയാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320239/despite-major-surgery-on-her-head-her-hair-was-only-cut-a-little-actress-sajitha-mathil-amidst-trolls-against-shafi-new-)