---
title: "വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അറുപത്തിരണ്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ"
english_title: "Amoebic encephalitis strikes again; 62-year-old in critical condition palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320224/amoebic-encephalitis-strikes-again-62-year-old-in-critical-condition-palakkad"
published_at: "2025-10-12T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebba5859820_amivic.jpg"
keywords: []
---

# വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അറുപത്തിരണ്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

> **Lead Summary:** സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിൽ താമസിക്കുന്ന 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുകയും പിന്നാലെ ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

## Article Content

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിൽ താമസിക്കുന്ന 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുകയും പിന്നാലെ ഇയാളെ കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ആറാം തീയതി നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾക്കയക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 62 കാരൻ . പാലക്കാട് ജില്ലയിൽ ഇതുവരെ മൂന്ന് പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320224/amoebic-encephalitis-strikes-again-62-year-old-in-critical-condition-palakkad)