---
title: "കരുതിയിരിക്കുക ...; ഈ  എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മഴ മുന്നറിയിപ്പിൽ മാറ്റം"
english_title: "Change in rain warning in the state. Heavy rain will be expected today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320223/change-in-rain-warning-in-the-state-heavy-rain-will-be-expected-today"
published_at: "2025-10-12T19:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebb8919853a_rain.jpg"
keywords: []
---

# കരുതിയിരിക്കുക ...; ഈ  എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മഴ മുന്നറിയിപ്പിൽ മാറ്റം

> **Lead Summary:** സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

## Article Content

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ശക്തമായ മഴ ലഭിക്കും. എട്ട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒക്ടോബർ 16 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (12/10/2025) മുതൽ 16/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320223/change-in-rain-warning-in-the-state-heavy-rain-will-be-expected-today)