---
title: "വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു"
english_title: "A stray dog ​​bit off the ear of a three-and-a-half-year-old girl in Endur, North Paravur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320218/a-stray-dog-bit-off-the-ear-of-a-three-and-a-half-year-old-girl-in-endur-north-paravur"
published_at: "2025-10-12T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebb5d88f78a_straydog.jpg"
keywords: []
---

# വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്തു

> **Lead Summary:** വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ ആയിരുന്നു നായയുടെ ആക്രമണം.

## Article Content

വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ ആയിരുന്നു നായയുടെ ആക്രമണം.

കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയിൽ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂർ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320218/a-stray-dog-bit-off-the-ear-of-a-three-and-a-half-year-old-girl-in-endur-north-paravur)