---
title: "പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ"
english_title: "Police officer found dead at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320217/police-officer-found-dead-at-home"
published_at: "2025-10-12T19:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebb4ed1ba46_suicidepolice.jpg"
keywords: []
---

# പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **സൂര്യാപേട്ട് (തെലങ്കാന): ** തെലങ്കാനയില്‍ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സൂര്യാപേട്ട് ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ സത്യനാരായണയെയാണ് സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**സൂര്യാപേട്ട് (തെലങ്കാന): ** തെലങ്കാനയില്‍ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. സൂര്യാപേട്ട് ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ സത്യനാരായണയെയാണ് സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരുവര്‍ഷം മുന്‍പുണ്ടായ അപകടംമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ സത്യനാരായണയെ അലട്ടിയിരുന്നതായാണ് വിവരം. ഇതാകാം സത്യനാരായണയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

> “ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്”, സൂര്യാപേട്ട് റൂറല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പ്രതികരിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഹരിയാണയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാണ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) വൈ. പുരണ്‍ കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമാണ് പുരണ്‍ കുമാറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320217/police-officer-found-dead-at-home)