---
title: "കണ്ണ് വെട്ടിച്ച് കൊണ്ടുപോകാനാകില്ല ...; വിമാനത്തിലെ ശുചിമുറിയിൽ പ്രഷർ പമ്പിൽ ഒളിപ്പിച്ച സ്വർണം പിടികൂടി:  181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "The DRI seized gold that was being smuggled hidden in a pressure pump at the Kochi International Airport."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320216/the-dri-seized-gold-that-was-being-smuggled-hidden-in-a-pressure-pump-at-the-kochi-international-airport"
published_at: "2025-10-12T19:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebb27d01159_indigo.jpg"
keywords: []
---

# കണ്ണ് വെട്ടിച്ച് കൊണ്ടുപോകാനാകില്ല ...; വിമാനത്തിലെ ശുചിമുറിയിൽ പ്രഷർ പമ്പിൽ ഒളിപ്പിച്ച സ്വർണം പിടികൂടി:  181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐ പിടികൂടി. വ്യാപകമായി സംഘം ചേർന്ന് സ്വർണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.

## Article Content

പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡി.ആർ.ഐ പിടികൂടി. വ്യാപകമായി സംഘം ചേർന്ന് സ്വർണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഡി.ആർ.ഐയുടെ പരിശോധന.

റാസൽ ഖൈമയിൽ നിന്നും വന്ന ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് പ്രഷർ പമ്പിൽ ഒളിപ്പിച്ച നിലയിൽ 625 ഗ്രാം സ്വർണം കണ്ടെത്തിയത്. ഈ സ്വർണം ആരാണ് കൊണ്ടുവന്നതെന്നറിയാൻ വിമാനത്തിലെത്തിയ 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും.

റാസൽ ഖൈമയിൽ നിന്നും എത്തിച്ച സ്വർണം കസ്റ്റംസ് പരിശോധന ഒഴിവാക്കി വിമാനത്താവളവുമായി ബന്ധപ്പെട്ട ഏതെങ്കിലും യാത്രക്കാരെ ഉപയോഗിച്ചോ അതല്ലെങ്കിൽ ആഭ്യന്തര യാത്രക്കാരെ ഉപയോഗിച്ചോ പുറത്തു കടത്താനാകാം ലക്ഷ്യമിട്ടതെന്നും സംശയിക്കുന്നു. വിമാനത്തിനകത്ത് ശുചീകരണ ചുമതലയുള്ളവരെയും ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320216/the-dri-seized-gold-that-was-being-smuggled-hidden-in-a-pressure-pump-at-the-kochi-international-airport)