യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...! മാഹി തിരുനാളോടനുബന്ധിച്ച് വടകര തലശ്ശേരി റൂട്ടിൽ വാഹന ഗതാഗത നിയന്ത്രണവുമായി പൊലീസ്

2025-10-12T17:26:00 | By Athira V

കോഴിക്കോട് : ( www.truevisionnews.com ) മാഹി ദക്ഷിണഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസാ ബസിലിക്ക തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി പോലീസ് വകുപ്പിൻ്റെ ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാതായി മാഹി പോലീസ് സൂപ്രണ്ട് ഡോ.വിനയകുമാർ ഗാഡ്ഗെ മാഹി എസ് പി ഓഫീസിൽ നടത്തിയ പത്രസമേളനത്തിൽ പറഞ്ഞു.

തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ 14, 15 തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം .

വടകര ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി ഭാഗത്ത് നിന്നും ബൈപ്പാസ് റോഡ് വഴി തിരിച്ചു വിടും ചെറിയ വാഹനങ്ങൾ ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷൻ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോവണം മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല.

വാഹനങ്ങൾ സൗകര്യ പ്രഥമായ രീതിയിൽ പാർക്ക് ചെയ്യുവാൻ വേണ്ടി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിൻ്റെ തെക്കുവശം ഗവൺമെന്റ്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം , എന്നിവ പാർക്കിംഗിനായി ഭക്തജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്

പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനായി പ്രത്യേക ക്രൈം സ്വകാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്.സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല.

14 ന് മാഹി ടൗണിൽ മദ്യശാലകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന തടയുന്നതിനു ഒപ്പം കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പോലീസിന്റെ ബോംബ് സ്ക്വാഡിൻറെ സഹായവും ഉണ്ടാവും

Content Highlight: Police to restrict vehicle traffic on Vadakara-Thalassery route on Mahe Thirunal

Next TV

Related Stories
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
adimage
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
Top Stories

adimage adimage