---
title: "സന്തോഷവാർത്ത ....; ദീപാവലി പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്"
english_title: "Railways has announced a special train service on the Bengaluru-Kollam route on the occasion of Diwali celebrations."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320210/railways-has-announced-a-special-train-service-on-the-bengaluru-kollam-route-on-the-occasion-of-diwali-celebrations"
published_at: "2025-10-12T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb95fd91861_train.jpg"
keywords: []
---

# സന്തോഷവാർത്ത ....; ദീപാവലി പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്

> **Lead Summary:** ദീപാവലി ആഘോഷം പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവെ. ഒക്ടോബർ 16ന് ബംഗളൂരു എസ്എംവിടി സ്‌റ്റേഷനിൽ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്‌സ്പ്രസ് അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.

## Article Content

ദീപാവലി ആഘോഷം പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവെ. ഒക്ടോബർ 16ന് ബംഗളൂരു എസ്എംവിടി സ്‌റ്റേഷനിൽ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്‌സ്പ്രസ് അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.

ഒക്ടോബർ 17ന് കൊല്ലത്ത് നിന്നും 10:45ന് പുറപ്പെടുന്ന കൊല്ലം-ബംഗളൂരു കന്റോൺമെന്റ് എക്‌സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 03:30ന് ബംഗളൂരു കന്റോൺമെന്റ് സ്‌റ്റേഷനിലെത്തും.

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ എട്ടുമണി മുതൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഓപണാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320210/railways-has-announced-a-special-train-service-on-the-bengaluru-kollam-route-on-the-occasion-of-diwali-celebrations)