---
title: "ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം"
english_title: "A two-and-a-half-year-old boy died tragically after a drilling machine pierced his head."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320170/a-two-and-a-half-year-old-boy-died-tragically-after-a-drilling-machine-pierced-his-head"
published_at: "2025-10-12T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb587e865c2_dead.jpg"
keywords: []
---

# ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവ് ആണ് മരിച്ചത്.

## Article Content

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട്ടിൽ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്‍റെ ആവശ്യങ്ങള്‍ക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320170/a-two-and-a-half-year-old-boy-died-tragically-after-a-drilling-machine-pierced-his-head)