കണ്ണൂർ : (www.truevisionnews.com) സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ പാർട്ടിയുടെ അനുമതിയോടെ പുറത്തിറങ്ങുന്നു. ‘ഇതാണെന്റെ ജീവിതം’ എന്ന പേരിൽ ഇറങ്ങുന്ന പുസ്തകം നവംബർ 3നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഇ.പി.ജയരാജന്റെ ആത്മകഥ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായിരുന്നു.
‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ പുസ്തകം പുറത്തിറങ്ങാൻ പോകുന്നതായി പ്രസാധകർ പരസ്യം നൽകിയിരുന്നു. ആത്മകഥയിലെ ചില ഭാഗങ്ങൾ പിഡിഎഫായി പുറത്താവുകയും ചെയ്തു. എന്നാൽ, പുറത്തായതു തന്റെ ആത്മകഥയല്ലെന്നും ആർക്കും പ്രസിദ്ധീകരണത്തിനു നൽകിയിട്ടില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞതോടെ സംഭവം വിവാദമാവുകയും കേസും തുടർനടപടികളും ഉണ്ടാവുകയും ചെയ്തിരുന്നു.
പ്രകാശനത്തിനു സിപിഎം നേതാക്കളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിച്ചു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രൻ ചെയർമാനും എം.പ്രകാശൻ കൺവീനറുമാണ്. യോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.
Content Highlight: The autobiography of CPM Central Committee member E.P. Jayarajan is being published with the party's permission.




































