---
title: "കഴുകന്മാർ പിച്ചിച്ചീന്തി ....; പതിനാറുകാരിയെ മാവിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ പിടിയിൽ"
english_title: "A 16-year-old Dalit girl was gang-raped. The child was raped by five people."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320161/a-16-year-old-dalit-girl-was-gang-raped-the-child-was-raped-by-five-people"
published_at: "2025-10-12T12:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb4df7a5e49_crime.jpg"
keywords: []
---

# കഴുകന്മാർ പിച്ചിച്ചീന്തി ....; പതിനാറുകാരിയെ മാവിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ പിടിയിൽ

> **Lead Summary:** 16കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. അഞ്ചുപേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.നാല് പേരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

## Article Content

16കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. അഞ്ചുപേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.നാല് പേരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

സുഹൃത്തിനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന സമയത്താണ് അതിക്രമം നടന്നത്. പെട്രോള്‍ പമ്പിന് സമീപത്ത് ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തിനെ പ്രതികള്‍ മര്‍ദിക്കുകയും പെണ്‍കുട്ടിയെ തൊട്ടടുത്ത മാവിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി കൃഷ്ണനഗർ അസി. പൊലീസ് കമ്മീഷണർ വികാസ് കുമാർ പാണ്ഡെ പിടിഐയോട് പറഞ്ഞു.

11ാം ക്ലാസ് കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ പ്രതികളായിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320161/a-16-year-old-dalit-girl-was-gang-raped-the-child-was-raped-by-five-people)