---
title: "കോട്ടയത്ത് ബിജെപി പ്രകടനത്തിനിടെ സംഘർഷം; സിഐടിയു പ്രവർത്തകന് മർദ്ദനമേറ്റു"
english_title: "Clashes during BJP demonstration in Kottayam CITU activist beaten up"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320118/clashes-during-bjp-demonstration-in-kottayam-citu-activist-beaten-up"
published_at: "2025-10-12T07:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb09dbb24ee_kottayam.jpg"
keywords: []
---

# കോട്ടയത്ത് ബിജെപി പ്രകടനത്തിനിടെ സംഘർഷം; സിഐടിയു പ്രവർത്തകന് മർദ്ദനമേറ്റു

> **Lead Summary:** **കോട്ടയം: **ബിജെപി പ്രകടനത്തിനിടെ സിഐടിയു പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തില്‍ ബിജെപി നടത്തിയ പ്രകടനത്തിലാണ് സംഘര്‍ഷമുണ്ടായത്.

## Article Content

**കോട്ടയം: **ബിജെപി പ്രകടനത്തിനിടെ സിഐടിയു പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തില്‍ ബിജെപി നടത്തിയ പ്രകടനത്തിലാണ് സംഘര്‍ഷമുണ്ടായത്.

ഏറ്റുമാനൂരിലെ സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. സിഐടിയുവിന്റെ കൊടിമരവും, എല്‍ഡിഎഫ് ബോര്‍ഡുകളും പ്രതിഷേധത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കൂടാതെ സിഐടിയു പ്രവര്‍ത്തകന്റെ ബൈക്കും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. അനൂപ്, ആനന്ദ് എന്നീ സിഐടിയു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320118/clashes-during-bjp-demonstration-in-kottayam-citu-activist-beaten-up)