---
title: "ജീവൻ പണയംവെച്ചുള്ള പ്രണയം വേണ്ടിയിരുന്നില്ല....! മകളോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിക്കുമോ എന്ന് യുവതിയുടെ വീട്ടുകാർ, പിന്നാലെ 20-കാരന് ദാരുണാന്ത്യം"
english_title: "The young woman's family wondered if she would consume poison to prove her love for her daughter followed by a tragic end for the 20 year old"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320094/the-young-womans-family-wondered-if-she-would-consume-poison-to-prove-her-love-for-her-daughter-followed-by-a-tragic-end-for-the-20-year-old"
published_at: "2025-10-11T21:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea7d875158e_TT.jpg"
keywords: []
---

# ജീവൻ പണയംവെച്ചുള്ള പ്രണയം വേണ്ടിയിരുന്നില്ല....! മകളോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിക്കുമോ എന്ന് യുവതിയുടെ വീട്ടുകാർ, പിന്നാലെ 20-കാരന് ദാരുണാന്ത്യം

> **Lead Summary:** **കോർബ: ( **[www.truevisionnews.com]** ) ** കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷാംശമുള്ള പദാർത്ഥം കഴിച്ചതായി പറയപ്പെടുന്ന 20 വയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാറിന്‍റെ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനോട് വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടു.

## Article Content

**കോർബ: ( **[www.truevisionnews.com]** ) ** കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷാംശമുള്ള പദാർത്ഥം കഴിച്ചതായി പറയപ്പെടുന്ന 20 വയസുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാറിന്‍റെ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനോട് വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 25ന് കൃഷ്ണ കുമാർ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ, തങ്ങളുടെ മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് ആരോപണം. യുവാവ് ഈ പദാർത്ഥം കഴിച്ചതിനെ തുടർന്ന് അവശനിലയിലാകുകയും ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ നിർബന്ധിച്ചുവെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320094/the-young-womans-family-wondered-if-she-would-consume-poison-to-prove-her-love-for-her-daughter-followed-by-a-tragic-end-for-the-20-year-old)