---
title: "'ഡി.വൈ.എസ്.പി സുനിൽ ഒന്ന് സൂക്ഷിച്ചോ, നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്; ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല' - കെ.സി. വേണുഗോപാൽ"
english_title: "udf protest in perambra against police kc venugopal slams warns dyp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320071/udf-protest-in-perambra-against-police-kc-venugopal-slams-warns-dyp"
published_at: "2025-10-11T18:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea533c84547_ghhhhhhh.jpg"
keywords: []
---

# 'ഡി.വൈ.എസ്.പി സുനിൽ ഒന്ന് സൂക്ഷിച്ചോ, നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്; ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല' - കെ.സി. വേണുഗോപാൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും വിമർശനങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ, ഈ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല മുഴുവൻ 'ചെമ്പാക്കി മാറ്റിയേനേ' എന്ന് അദ്ദേഹം വിമർശിച്ചു. പേരാമ്പ്രയിലെ പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും വിമർശനങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ, ഈ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല മുഴുവൻ 'ചെമ്പാക്കി മാറ്റിയേനേ' എന്ന് അദ്ദേഹം വിമർശിച്ചു. പേരാമ്പ്രയിലെ പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയെ നാട്ടിൽ വലിയ ചർച്ചയായിട്ടുണ്ട്. യുഡിഎഫുകാരന്റെയോ കോൺഗ്രസുകാരന്റെയോ വീട്ടിൽ മാത്രമല്ല, സിപിഎമ്മുകാരുടെ വീട്ടിലും ഈ വിഷയം ചർച്ചാവിഷയമാണ്. സ്വന്തം പാർട്ടിക്കാർ നടത്തുന്ന ഈ 'കൊടിയ അഴിമതിയിൽ' അപമാനിതരായ സഖാക്കന്മാർ ഈ വിഷയം മാറ്റാനായി ഷാഫി പറമ്പിൽ എംഎൽഎയെ ആക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് വിട്ടുകൊടുക്കില്ല.

അണികളെ എല്ലാത്തിനും വിട്ട്, നേതാക്കന്മാരെ സ്വർണത്തിന് മാത്രം കാവലിൽ കിട്ടുന്ന പാർട്ടിയല്ല കോൺഗ്രസ്. നിയമപരമായി നടത്താൻ അനുവാദം ലഭിച്ച ജാഥയാണ് ഷാഫിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ഡിവൈഎസ്പി സുനിലിനെ പേരെടുത്ത് പറ‍ഞ്ഞ് വേണുഗോപാൽ വിമർശിച്ചു. 'ഡിവൈഎസ്പി സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്'. എന്നും അദ്ദേഹം വെല്ലുവിളിച്ചു.

ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്നായിരുന്നു റൂറൽ എസ്പി കെ.ഇ. ബൈജുവിന്റെ അവകാശവാദം. എന്നാൽ, എംപിയെ പോലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. അക്രമത്തിൽ ഷാഫിയുടെ മൂക്കിന്റെ എല്ല് പൊട്ടി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320071/udf-protest-in-perambra-against-police-kc-venugopal-slams-warns-dyp)