---
title: "ചെമ്പഴന്തിയില്‍ എട്ട് വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍"
english_title: "Eight year old boy commits suicide in Chempazhanthi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320069/eight-year-old-boy-commits-suicide-in-chempazhanthi"
published_at: "2025-10-11T18:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea4f33f31fa_ghgffg.jpg"
keywords: []
---

# ചെമ്പഴന്തിയില്‍ എട്ട് വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** തിരുവനന്തപുരം: ചെമ്പഴന്തിയില്‍ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകന്‍ ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രേയസ്. മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

## Article Content

തിരുവനന്തപുരം: ചെമ്പഴന്തിയില്‍ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകന്‍ ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രേയസ്. മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

**(സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320069/eight-year-old-boy-commits-suicide-in-chempazhanthi)