---
title: "'സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകും; അത് നേരിടാൻ ഉള്ള തൻ്റെടം വേണം' - എംവി ഗോവിന്ദൻ"
english_title: "cpm state secretary mv govindan justifies police violence against shafi parambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320064/cpm-state-secretary-mv-govindan-justifies-police-violence-against-shafi-parambil"
published_at: "2025-10-11T17:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea464535f41_fffffffffffff.jpg"
keywords: []
---

# 'സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകും; അത് നേരിടാൻ ഉള്ള തൻ്റെടം വേണം' - എംവി ഗോവിന്ദൻ

> **Lead Summary:** > **പാലക്കാട്: ( **[www.truevisionnews.com]** )** ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. '' സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തൻ്റെടം വേണം. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പി. കരുണാകരൻ , എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എം. പിമാർക്ക് മർദനം ഏറ്റിട്ടുണ്ട്. പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പൊലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയത് " എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

## Article Content

> **പാലക്കാട്: ( **[www.truevisionnews.com]** )** ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. '' സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തൻ്റെടം വേണം. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പി. കരുണാകരൻ , എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എം. പിമാർക്ക് മർദനം ഏറ്റിട്ടുണ്ട്. പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പൊലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയത് " എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇന്നലെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദ്ദനമേറ്റതിനെത്തുടർന്ന് പരിക്ക് പറ്റിയ സാഹചര്യത്തിൽ പ്രതികരിച്ച് കോഴിക്കോട് എൽഡിഎഫ് ജില്ലാ കമ്മിറ്റി രംഗത്തെത്തി. പേരാമ്പ്രയിലുണ്ടായത് ആസൂത്രിതമായ സംഭവമെന്നും ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടായെന്നും ശക്തമായ ജനകീയ മുന്നേറ്റമുണ്ടാകുെമെന്നും എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദിന്റെ പ്രതികരണം. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മളനത്തിൽ നേതാക്കൾ പ്രതികരിക്കുകയായിരുന്നു.

പേരാമ്പ്രയിൽ കോളേജിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയെന്നും അതിനിടയിൽ ചെറിയ അടിപിടി ഉണ്ടായതിന്റെ ഭാഗമായാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ ശ്രമമുണ്ടായി. പ്രസിഡൻ്റിനെ കയ്യേറ്റം ചെയ്തു. കയ്യേറ്റമുണ്ടായിട്ടും സമാധാനപരമായാണ് ഞങ്ങൾ നീങ്ങിയത്.

ഇതിൻ്റെ ഭാഗമായി ഞങ്ങളൊരു പ്രകടനം തീരുമാനിച്ചു. ഞങ്ങൾ കൃത്യമായി പ്രകടനം നടത്തിയത് ബസ് സ്റ്റാൻഡിൽ അവസാനിച്ചു. പ്രകടനത്തിന് ശേഷം സഖാക്കളെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നും അതിന് ശേഷമാണ് യുഡിഎഫ് പ്രകടനമെത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

പ്രകടനം നടത്താനെത്തിയ യുഡിഎഫുകാരുടെ കയ്യിൽ കൊടി ആയിരുന്നില്ല, വടി ആയിരുന്നു. ഷാഫി എത്തിയതിന് ശേഷം പൊലീസുമായി സംസാരിച്ച് കുറച്ചു കൂടി പ്രകടനം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഷാഫി പൊലീസിനോട് തട്ടിക്കയറി. വടകര ഡിവൈഎസ്പിയുടെ കയ്യിൽ നിന്നും ഗ്രനേഡ് പിടിച്ചെടുക്കാൻ ശ്രമമുണ്ടായി. അവിടെ നടന്നത് എംപിയുടെ കയ്യേറ്റമാണ്. ഷാഫി വരുന്നത് വരെ പ്രവർത്തകർ അനങ്ങാതിരുന്നു. ഷാഫി വന്നതിന് ശേഷമാണ് പൊലീസിനെ കയ്യേറ്റം ചെയ്തത്.

പൊലീസിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമാണ് ഉണ്ടായത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്നെ ലക്കും ലഗാനുമില്ലാതെയാണ് സംസാരിക്കുന്നത്. രാഹുൽ മാങ്കൂട്ടം വിഷയം മറച്ചുപിടിക്കാനുള്ള വെമ്പലും ആക്രോശവുമാണ് എംപി കാണിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320064/cpm-state-secretary-mv-govindan-justifies-police-violence-against-shafi-parambil)