---
title: " കേരളത്തിലും മാഹിയിലും ഇടിവെട്ടി മഴപെയ്യും;  വടക്കന്‍ കേരളതീരത്തിന് മുകളിലായി ചക്രവാതചുഴി ശക്തിപ്രാപിക്കുന്നു "
english_title: "A cyclonic circulation is present over the southeastern Arabian Sea and the adjoining northern Kerala coast."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320058/a-cyclonic-circulation-is-present-over-the-southeastern-arabian-sea-and-the-adjoining-northern-kerala-coast"
published_at: "2025-10-11T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea3e247eae5_rain.jpg"
keywords: []
---

#  കേരളത്തിലും മാഹിയിലും ഇടിവെട്ടി മഴപെയ്യും;  വടക്കന്‍ കേരളതീരത്തിന് മുകളിലായി ചക്രവാതചുഴി ശക്തിപ്രാപിക്കുന്നു 

> **Lead Summary:** തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ / മിതമായ തോതിലുള്ള മഴയ്‌ക്കോ; ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത.

## Article Content

തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ / മിതമായ തോതിലുള്ള മഴയ്‌ക്കോ; ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത.

ഒക്ടോബര്‍ 11-ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. ഒക്ടോബര്‍ 11 മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (11/10/2025) മുതൽ 15/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320058/a-cyclonic-circulation-is-present-over-the-southeastern-arabian-sea-and-the-adjoining-northern-kerala-coast)