---
title: "ഇനി റെസ്റ്റോറന്റിൽ പോകേണ്ട പെർഫെക്റ്റ് 'ഗോബി മഞ്ചൂരിയൻ' ഉണ്ടാക്കുന്ന വിധം"
english_title: "How to make the perfect 'Gobi Manchurian' that you should go to a restaurant for now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320057/how-to-make-the-perfect-gobi-manchurian-that-you-should-go-to-a-restaurant-for-now"
published_at: "2025-10-11T16:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea3d9bce5b3_dzf.jpg"
keywords: []
---

# ഇനി റെസ്റ്റോറന്റിൽ പോകേണ്ട പെർഫെക്റ്റ് 'ഗോബി മഞ്ചൂരിയൻ' ഉണ്ടാക്കുന്ന വിധം

> **Lead Summary:** **[** ഏറെ പ്രിയപ്പെട്ടതും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതുമായ ഒരു വിഭവമാണ് 'ഗോബി മഞ്ചൂരിയൻ'. ചൈനീസ് വിഭവങ്ങളുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഈ വിഭവം ഇന്ന് നമ്മുടെ നാട്ടിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും താരം കൂടിയാണ്. കോളിഫ്ലവർ കൊണ്ടുള്ള ഈ ഇൻഡോ-ചൈനീസ് വിഭവം, അതിന്റെ മസാലയും സോസുകളും ചേർന്ന വ്യത്യസ്തമായ രുചികൊണ്ട് ആരെയും ആകർഷിക്കും. ഒരു സ്റ്റാർട്ടർ ആയോ, അല്ലെങ്കിൽ ഒരു പ്രധാന വിഭവമായോ ഇത് കഴിക്കാം. വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ഈ വിഭവം തയാറാക്കാമെന്ന് നമുക്ക് നോക്കാം. രുചികരമായ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കാനുള്ള ചേരുവകളിലേക്കു പോകാം...

## Article Content

**[** ഏറെ പ്രിയപ്പെട്ടതും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതുമായ ഒരു വിഭവമാണ് 'ഗോബി മഞ്ചൂരിയൻ'. ചൈനീസ് വിഭവങ്ങളുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഈ വിഭവം ഇന്ന് നമ്മുടെ നാട്ടിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും താരം കൂടിയാണ്. കോളിഫ്ലവർ കൊണ്ടുള്ള ഈ ഇൻഡോ-ചൈനീസ് വിഭവം, അതിന്റെ മസാലയും സോസുകളും ചേർന്ന വ്യത്യസ്തമായ രുചികൊണ്ട് ആരെയും ആകർഷിക്കും. ഒരു സ്റ്റാർട്ടർ ആയോ, അല്ലെങ്കിൽ ഒരു പ്രധാന വിഭവമായോ ഇത് കഴിക്കാം. വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ഈ വിഭവം തയാറാക്കാമെന്ന് നമുക്ക് നോക്കാം. രുചികരമായ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കാനുള്ള ചേരുവകളിലേക്കു പോകാം...

**ആവശ്യമായ ചേരുവകൾ**

*കോളിഫ്ലവർ - 400 ഗ്രാം*

*മൈദ - ½ കപ്പ് *

*കോൺഫ്ലവർ - ½ കപ്പ് *

*കുരുമുളകുപൊടി - ½ ടീസ്പൂൺ*

*ഉപ്പ് - ¾ ടീസ്പൂൺ*

*റിഫൈൻഡ് ഓയിൽ - 500 മില്ലി *

*ഇഞ്ചി - 1 ഇഞ്ച് *

*വെളുത്തുള്ളി - 8 അല്ലി *

*പച്ചമുളക് - 1 *

*സ്പ്രിംഗ് ഒനിയൻ - ½ കപ്പ്*

*കാപ്സിക്കം - പകുതി*

*ടൊമാറ്റോ കെച്ചപ്പ് - 3 ടേബിൾസ്പൂൺ*

*സോയ സോസ് - 1 ടേബിൾസ്പൂൺ*

*റെഡ് ചില്ലി സോസ് - 2 ടേബിൾസ്പൂൺ*

*കുരുമുളകുപൊടി - ½ ടീസ്പൂൺ*

*ഉപ്പ് - ½ ടീസ്പൂൺ*

**തയ്യാറാക്കുന്ന വിധം**

ചെറുതായി മുറിച്ച കോളിഫ്ലവർ, ഒരു ടേബിൾസ്പൂൺ ഉപ്പിട്ട ചൂടുവെള്ളത്തിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് ഇട്ടുവെച്ച് നന്നായി കഴുകി ഊറ്റിയെടുക്കുക. ഒരു പാത്രത്തിൽ മൈദ, കോൺഫ്ലവർ, മുക്കാൽ ടീസ്പൂൺ ഉപ്പ്,അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കഴുകി വെച്ച കോളിഫ്ലവർ ചേർത്ത് പൊടി എല്ലായിടത്തും പിടിക്കുന്നതുപോലെ ഇളക്കുക. ശേഷം കുറേശ്ശെ വെള്ളം തളിച്ച് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. മാവ് കോളിഫ്ലവറിൽ നന്നായി പൊതിഞ്ഞിരിക്കണം, എന്നാൽ അധികം വെള്ളം ചേർക്കരുത്.

ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് മാവിൽ പുരട്ടിയ കോളിഫ്ലവർ കഷണങ്ങൾ ഓരോന്നായി ഇട്ട് വറുക്കുക. ആദ്യത്തെ ഒരു മിനിറ്റ് ഉയർന്ന തീയിലും അതിനുശേഷം തീ മീഡിയം-ഹൈ ആക്കിയും വറുക്കുക. ഏകദേശം ആർ മുതൽ ഏഴ് മിനിറ്റ് കൊണ്ട് കോളിഫ്ലവർ സ്വർണ്ണനിറമാകുമ്പോൾ കോരിയെടുത്ത് മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ ടൊമാറ്റോ കെച്ചപ്പ്, സോയ സോസ്, റെഡ് ചില്ലി സോസ്, അര കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക.

ഒരു ചീനച്ചട്ടിയിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഉയർന്ന തീയിൽ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സ്പ്രിംഗ് ഒനിയന്റെ വെളുത്ത ഭാഗം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അതിനുശേഷം അരിഞ്ഞുവെച്ച കാപ്സിക്കം, തയ്യാറാക്കിയ സോസ് മിശ്രിതം, അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക സോസ് തിളച്ചു തുടങ്ങുമ്പോൾ, രണ്ട് ടേബിൾസ്പൂൺ വെള്ളത്തിൽ കലക്കിവെച്ച കോൺഫ്ലവർ കുറേശ്ശെയായി ഒഴിച്ച് തുടർച്ചയായി ഇളക്കി ഗ്രേവി കുറുക്കിയെടുക്കുക.

ഇതിലേക്ക് വറുത്തുവെച്ച കോളിഫ്ലവറും അരിഞ്ഞുവെച്ച സ്പ്രിംഗ് ഒനിയന്റെ പച്ച ഭാഗത്തിൽ നിന്ന് അര കപ്പും ചേർത്ത് വേഗത്തിൽ ഇളക്കി യോജിപ്പിക്കുക. സോസ് കോളിഫ്ലവറിൽ നന്നായി പിടിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ തീ ഓഫ് ചെയ്യാം. രുചികരമായ ഗോബി മഞ്ചൂരിയൻ തയ്യാർ! വിളമ്പുന്നതിന് മുൻപായി ബാക്കിയുള്ള സ്പ്രിംഗ് ഒനിയന്റെ പച്ച ഭാഗം മുകളിൽ വിതറി അലങ്കരിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320057/how-to-make-the-perfect-gobi-manchurian-that-you-should-go-to-a-restaurant-for-now)