---
title: "എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്...! ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടാൽ എന്തുചെയ്യണം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍"
english_title: "What to do if SBI banking services are disrupted? You may want to know these things"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320025/what-to-do-if-sbi-banking-services-are-disrupted-you-may-want-to-know-these-things"
published_at: "2025-10-11T14:40:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea1f5688e93_sbi.jpg"
keywords: []
---

# എസ്ബിഐ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്...! ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെട്ടാൽ എന്തുചെയ്യണം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

> **Lead Summary:** **തിരുവനന്തപുരം : ** രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങള്‍, ഇന്ന് പുലര്‍ച്ചെ താല്‍ക്കാലികമായി മുടങ്ങി. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നതിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ 11-ന് പുലര്‍ച്ചെ 1:10 നും 2:10 നും ഇടയിലാണ് സേവനങ്ങള്‍ ലഭ്യമല്ലാതായത്. സേവനങ്ങൾ തടസ്സപ്പെടുന്ന കാര്യം ബാങ്ക് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.

## Article Content

**തിരുവനന്തപുരം : ** രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങള്‍, ഇന്ന് പുലര്‍ച്ചെ താല്‍ക്കാലികമായി മുടങ്ങി. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നതിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ 11-ന് പുലര്‍ച്ചെ 1:10 നും 2:10 നും ഇടയിലാണ് സേവനങ്ങള്‍ ലഭ്യമല്ലാതായത്. സേവനങ്ങൾ തടസ്സപ്പെടുന്ന കാര്യം ബാങ്ക് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.

യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) , ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ്, യോനോ , ഇന്റര്‍നെറ്റ് ബാങ്കിങ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ , റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ സമയത്ത് തടസ്സപ്പെട്ടു. 2:10 മുതല്‍ സേവനങ്ങള്‍ സാധാരണ നിലയിലാകുമെന്ന് ബാങ്ക് അറിയിച്ചിരുന്നു. ഒക്ടോബര്‍ 7-നും 8-നും എസ്ബിഐയുടെ യുപിഐ ഇടപാടുകളില്‍ ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു.

**ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക:** ഇത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ എടിഎം, യുപിഐ ലൈറ്റ് ഉപയോഗിക്കാം. ഈ തടസ്സസമയത്ത് ഉപഭോക്താക്കള്‍ക്ക് അത്യാവശ്യ പണമിടപാടുകള്‍ക്കായി എടിഎം സേവനങ്ങളും യുപിഐ ലൈറ്റും ഉപയോഗിക്കാം. ഇടപാടുകള്‍ അതനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.

**എന്താണ് യുപിഐ ലൈറ്റ്?**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320025/what-to-do-if-sbi-banking-services-are-disrupted-you-may-want-to-know-these-things)