---
title: "ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍, സ്ഥാനം തെറ്റി, ആരോഗ്യനില തൃപ്തികരം: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ആശുപത്രി"
english_title: "Baby Memorial Hospital releases medical bulletin on MP Shafi Parambil's injury."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320019/baby-memorial-hospital-releases-medical-bulletin-on-mp-shafi-parambils-injury"
published_at: "2025-10-11T14:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea1b6de1000_shafi.jpg"
keywords: []
---

# ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍, സ്ഥാനം തെറ്റി, ആരോഗ്യനില തൃപ്തികരം: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ആശുപത്രി

> **Lead Summary:** ഷാഫി പറമ്പില്‍ എംപിയുടെ പരിക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

## Article Content

ഷാഫി പറമ്പില്‍ എംപിയുടെ പരിക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.

അതേസമയം, പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദ്ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320019/baby-memorial-hospital-releases-medical-bulletin-on-mp-shafi-parambils-injury)