---
title: "ബേക്കറി ഉടമയായ സ്ത്രീ തീകൊളുത്തി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് നഗരസഭാ കൗൺസിലർക്കെതിരെ കേസ്"
english_title: "Case filed against Congress municipal councilor in bakery owner suicide case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320014/case-filed-against-congress-municipal-councilor-in-bakery-owner-suicide-case"
published_at: "2025-10-11T14:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea194a43c4a_fgfgdf.jpg"
keywords: []
---

# ബേക്കറി ഉടമയായ സ്ത്രീ തീകൊളുത്തി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് നഗരസഭാ കൗൺസിലർക്കെതിരെ കേസ്

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂരില്‍ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍, നെയ്യാറ്റിന്‍കര നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജെ.ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബേക്കറിക്കു വായ്പ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് സമീപിച്ച ജോസ് ശല്യപ്പെടുത്തിയെന്നും ചൂഷണ ശ്രമം നടത്തിയെന്നും ആത്മഹത്യക്കുറിപ്പില്‍ ഇവര്‍ എഴുതിവച്ചിരുന്നു.

## Article Content

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂരില്‍ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍, നെയ്യാറ്റിന്‍കര നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജെ.ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബേക്കറിക്കു വായ്പ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് സമീപിച്ച ജോസ് ശല്യപ്പെടുത്തിയെന്നും ചൂഷണ ശ്രമം നടത്തിയെന്നും ആത്മഹത്യക്കുറിപ്പില്‍ ഇവര്‍ എഴുതിവച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജോസിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ ജോസ് ഫ്രാങ്ക്ളിൻ ഒളിവിലാണ്. വായ്പയുടെയും മറ്റും പേരില്‍ കൗണ്‍സിലര്‍ അമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി മകന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. മക്കള്‍ക്ക് എഴുതിയ 2 ആത്മഹത്യക്കുറിപ്പുകളും പൊലീസ് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറി.

ആത്മഹത്യക്കുറിപ്പില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടമ്മ ഗ്യാസ് തുറന്നുവിട്ടതിന് ശേഷം തീകൊളുത്തി മരിച്ചത്. അടുപ്പില്‍ നിന്നു തീ പടര്‍ന്ന് പൊള്ളലേറ്റു മരിച്ചെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും പിന്നീട് ആത്മഹത്യക്കുറിപ്പ് കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320014/case-filed-against-congress-municipal-councilor-in-bakery-owner-suicide-case)