---
title: "‘പേരാമ്പ്രയിലെ ഇന്നലെത്തെ സംഭവത്തിൽ സി പി ഐ എമ്മിനോ എൽ ഡി എഫിനോ പങ്കില്ല’ - ടി പി രാമകൃഷണൻ"
english_title: "Neither CPI(M) nor LDF was involved in yesterdays incident in Perambra TP Ramakrishnan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320002/neither-cpim-nor-ldf-was-involved-in-yesterdays-incident-in-perambra-tp-ramakrishnan"
published_at: "2025-10-11T13:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea0dab14803_fffffg.jpg"
keywords: []
---

# ‘പേരാമ്പ്രയിലെ ഇന്നലെത്തെ സംഭവത്തിൽ സി പി ഐ എമ്മിനോ എൽ ഡി എഫിനോ പങ്കില്ല’ - ടി പി രാമകൃഷണൻ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **കോഴിക്കോട് പേരാമ്പ്രയിലെ ഇന്നലെത്തെ സംഭവത്തിൽ സി പി ഐ എം നോ എൽ ഡി എഫിനോ പങ്കില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷണൻ. പേരാമ്പ്ര പൊതുവേ സമാധാന അന്തരീക്ഷമുള്ള പ്രദേശമാണ്. ഷാഫി പറമ്പിൽ എത്തുമ്പോൾ സംഘർഷാവസ്ഥയുണ്ട്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **കോഴിക്കോട് പേരാമ്പ്രയിലെ ഇന്നലെത്തെ സംഭവത്തിൽ സി പി ഐ എം നോ എൽ ഡി എഫിനോ പങ്കില്ലെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷണൻ. പേരാമ്പ്ര പൊതുവേ സമാധാന അന്തരീക്ഷമുള്ള പ്രദേശമാണ്. ഷാഫി പറമ്പിൽ എത്തുമ്പോൾ സംഘർഷാവസ്ഥയുണ്ട്.

അത് അവസാനിപ്പിക്കാനാണ് ജനപ്രതിനിധി ശ്രമിക്കേണ്ടത്. എന്നാൽ പ്രശ്നം മൂർച്ഛിപ്പിക്കാനാണ് എം പി ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പൊലീസുമായുള്ള സംഘർഷത്തിലേക്ക് പോയത്. കുറച്ച് കാലമായി കേരളത്തിൽ യു ഡി എഫ് തെരുവുകളിൽ അക്രമം സംഘടിപ്പിക്കുന്നു. സമാധാന അന്തരീക്ഷം പാടില്ല എന്ന രീതിയിൽ അക്രമം അഴിച്ച് വിടുന്നു. എം എൽ എ എന്ന നിലക്ക് എല്ലാവരും സമാധാനത്തിനായി ഒരുമിച്ച് നിൽക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല സ്വർണപ്പാളിയും പേരാമ്പ്രയും തമ്മിലെന്താണ് ബന്ധം? സ്വർണപ്പാളി വിഷയത്തിൽ യഥാർത്ഥ വസ്തുത പുറത്ത് വരുന്നതിനെ യു ഡി എഫ് ഭയക്കുന്നുവെന്ന് എൽ ഡി എഫ് പറഞ്ഞു. ഭയപ്പെടുന്നില്ലെങ്കിൽ അന്വേഷണത്തിന് സഹായകരമായ നിലപാടെടുക്കുകയാണ് വേണ്ടത്. അന്വേഷണത്തിൽ യു ഡി എഫിന് എന്തോ ഭയമുണ്ട്. കോടതി തീരുമാനിച്ച അന്വേഷണ നടപടിയുടെ പക്ഷത്താണ് ഗവൺമെൻ്റ് എന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320002/neither-cpim-nor-ldf-was-involved-in-yesterdays-incident-in-perambra-tp-ramakrishnan)