---
title: "അവിഹിതം വില്ലനായി ....; അമ്മായിയമ്മയുമായി അവിഹിത ബന്ധം  ഭാര്യ പൊക്കി, പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്"
english_title: "Young man kills wife after wife breaks up with mother-in-law-new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319999/young-man-kills-wife-after-wife-breaks-up-with-mother-in-law-new"
published_at: "2025-10-11T13:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea0c53133b2_death.jpg"
keywords: []
---

# അവിഹിതം വില്ലനായി ....; അമ്മായിയമ്മയുമായി അവിഹിത ബന്ധം  ഭാര്യ പൊക്കി, പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

> **Lead Summary:** ഭാര്യയുടെ അമ്മയുമായുള്ള അവിഹിത ബന്ധം ഭാര്യ അറിഞ്ഞതിന് പിന്നാലെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് ഈ അസാധാരണ കുറ്റകൃത്യം നടന്നത്.

## Article Content

ഭാര്യയുടെ അമ്മയുമായുള്ള അവിഹിത ബന്ധം ഭാര്യ അറിഞ്ഞതിന് പിന്നാലെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് ഈ അസാധാരണ കുറ്റകൃത്യം നടന്നത്.

കഴിഞ്ഞ ആഴ്ചയിൽ സിദ്ധാപുര ഗ്രാമത്തിലെ വീട്ടിനുള്ളില്‍ 20 -കാരിയായ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് യുവാവിന്‍റെ ക്രൂരത പുറം ലോകമറിഞ്ഞത്. ശിവാനുയുടെ ഭര്‍ത്താവ് പ്രമോദും ശിവാനിയുടെ അമ്മയും തമ്മിലുള്ള അവിഹിതത്തെ കുറിച്ച് ശിവാനി ചോദ്യം ചെയ്തതാണ് കൊലയ്ക്കുള്ള പ്രകോപനമെന്ന് പോലീസ് പറയുന്നു.

2018 -ലാണ് പ്രമേദും ശിവാനിയും തമ്മിലുള്ള വിവാഹം. അടുത്ത കാലത്തായി പ്രമോദും അമ്മയും തമ്മിലുള്ള ബന്ധം ശിവാനി അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തെന്നും വീട്ടില്‍ എപ്പോഴും സംഘര്‍ഷം പതിനായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിവാനി കൊല്ലപ്പെട്ട ദിവസവും വീട്ടില്‍ നിന്നും വഴക്കും ബഹളവും കേട്ടിരുന്നെങ്കിലും പതിവായിരുന്നതിനാല്‍ ആരും അന്വേഷിച്ചെത്തിയില്ലെന്ന് പോലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319999/young-man-kills-wife-after-wife-breaks-up-with-mother-in-law-new)