---
title: "ഓർക്കുമ്പോൾ തന്നെ കൊതിവരുന്നു...; ഉച്ചയ്ക്ക് കിടിലൻ 'ചമ്മന്തിച്ചോറ്' ഉണ്ടാക്കാം "
english_title: "How to make chammanthichoru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319995/how-to-make-chammanthichoru"
published_at: "2025-10-11T12:57:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea076540362_ft.jpg"
keywords: []
---

# ഓർക്കുമ്പോൾ തന്നെ കൊതിവരുന്നു...; ഉച്ചയ്ക്ക് കിടിലൻ 'ചമ്മന്തിച്ചോറ്' ഉണ്ടാക്കാം 

> **Lead Summary:** ഇന്ന് ഒരു കിടിലൻ ചമ്മന്തിച്ചോറ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചമ്മന്തിച്ചോറ് അഞ്ച് മിനിറ്റിൽ ഉണ്ടാക്കാൻ വേണ്ടി സാധിക്കും . എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?

## Article Content

ഇന്ന് ഒരു കിടിലൻ ചമ്മന്തിച്ചോറ് ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചമ്മന്തിച്ചോറ് അഞ്ച് മിനിറ്റിൽ ഉണ്ടാക്കാൻ വേണ്ടി സാധിക്കും . എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?

*ചേരുവകള്‍*

*ചോറ്*

*തേങ്ങ*

*ചുവന്നുള്ളി*

*പുളി*

*ഉപ്പ്*

*ഇഞ്ചി*

*കറിവേപ്പില*

*വറ്റല്‍മുളക്*

*വെളിച്ചെണ്ണ*

*കടുക്*

*സവാള*

*തക്കാളി*

*തയ്യാറാക്കുന്ന വിധം*

*ആദ്യം തേങ്ങ ചെറുതായി ചിരകിയെടുക്കുക. ചിരകിയ തേങ്ങയിലേയ്ക്ക് ചുവന്നുള്ളിയും പുളിയും ഉപ്പും ഇഞ്ചിയും കറിവേപ്പിലയും വറ്റല്‍മുളക് ചുട്ടതും ചേര്‍ത്ത് അരച്ചെടുക്കാം. പിന്നീട് പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.*

*ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വഴറ്റാം. കഷ്ണം ഇഞ്ചി, കറിവേപ്പില, തക്കാളിയും പകുതി ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കുക .ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കാം. ഇത് വെന്തുവരുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തി ചേര്‍ക്കുക . ശേഷം വേവിച്ച ചോറ് ചേര്‍ത്തിളക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319995/how-to-make-chammanthichoru)