'മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഷാഫിക്ക് വേണ്ടിവന്നത്, ഇതുകൊണ്ടൊന്നും അവസാനിക്കില്ല, കണക്ക് എഴുതിവെച്ചിട്ടുണ്ട്'

2025-10-11T11:34:00 | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ കൊള്ളയിൽ നിന്നും തടിതപ്പാനുള്ള രക്ഷപ്പെടൽ തന്ത്രമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന ആക്രമണമെന്ന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

നമ്മളെല്ലാം വൈകാരികമായി കാണുന്ന ശബരിമലയിലെ സ്വത്ത് കവർന്നെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരികയാണ്. ആ കവർച്ച കേരള സമൂഹത്തിന് വേദനയായി നിൽക്കുമ്പോഴാണ് അതിൽനിന്നും തടിതപ്പാനും രക്ഷപ്പെടാനുമായി പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെതിരെ ആക്രമണം നടത്തിയത്.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഷാഫിക്ക് വേണ്ടിവന്നത്. ഒരു എംപിക്ക് അദ്ദേഹത്തിന്റെ മണ്ഡലം സന്ദർശിക്കാൻ പോയപ്പോഴുണ്ടായ അനുഭവം ഇതാണെങ്കിൽ ഇതിനെ കാട്ടുനീതിയെന്നല്ലാതെ എന്ത് പറയാനാണ്. ഇതുകൊണ്ടൊന്നും അവസാനിക്കില്ല.

കണക്ക് എഴുതിവെച്ചിട്ടുണ്ട്. കൃത്യമായി എല്ലാം കണക്കിലുണ്ടാകും ഒന്നും കണക്കിൽപ്പെടാതെ പോകില്ലെന്ന് പൊലീസുകാർ മനസിലാക്കണം. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറയുന്നതാണ് സിപിഐഎം രീതി. ശബരിമലയിലും ഇത് തന്നെയാണ് അവരുടെ രീതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

Content Highlight: The attack on Shafi is an escape plan to avoid the biggest robbery going on in Kerala - KCVenugopal

Next TV

Related Stories
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
adimage
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
Top Stories

adimage adimage