---
title: "എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ"
english_title: "Class 10 student dies of leptospirosis dies while undergoing treatment at medical college"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319940/class-10-student-dies-of-leptospirosis-dies-while-undergoing-treatment-at-medical-college"
published_at: "2025-10-11T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9e3f2b2564_ffff.jpg"
keywords: []
---

# എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** )** കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** )** കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

**രോഗം പകരുന്ന വഴികൾ**

രോഗാണുക്കൾ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടാകുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണിലെയും വായിലെയും നേർത്ത തൊലിയിലൂടെയോ ആണ് മനുഷ്യരിൽ അണുബാധയുണ്ടാകുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുക.

ഓട, തോട്, കനാലുകൾ തുടങ്ങിയവ വൃത്തിയാക്കുക.

വയലുകളിലും കൃഷിയിടങ്ങളിലും പണിയെടുക്കുക.

മലിനമായ വെള്ളം കുടിക്കുക.

**പ്രധാന ലക്ഷണങ്ങൾ**

രോഗം ബാധിച്ച എല്ലാവർക്കും ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ഇവയാണ്:

ശക്തമായ പനി (ഇടവിട്ടുള്ള കടുത്ത പനി)

കഠിനമായ തലവേദന

പേശി വേദന (പ്രത്യേകിച്ച് കാൽമുട്ടുകളിലും പുറത്തും)

കണ്ണിന് ചുവപ്പുനിറംക്ഷീണം

മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം

ചിലരിൽ മഞ്ഞപ്പിത്തം (കണ്ണിനും ചർമ്മത്തിനും മഞ്ഞനിറം), മൂത്രക്കുറവ് എന്നിവയും കണ്ടേക്കാം.

രോഗം സങ്കീർണ്ണമായാൽ കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം തകരാറിലാവാനും രക്തസ്രാവത്തിനും വരെ കാരണമാവുകയും, യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കുകയും ചെയ്യാം. ഗുരുതരമായ ഈ അവസ്ഥയെ വെയിൽസ് രോഗം (Weil's disease) എന്നും പറയുന്നു.

**പ്രതിരോധ മാർഗ്ഗങ്ങൾ**

കൃത്യ സമയത്ത് ചികിത്സ തേടിയാൽ എലിപ്പനി പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. എങ്കിലും രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും പ്രധാനം.

പ്രതിരോധ ഗുളികകൾ: വെള്ളക്കെട്ടിലോ മലിനമായ സാഹചര്യങ്ങളിലോ ജോലി ചെയ്യുന്നവർ ഡോക്സിസൈക്ലിൻ (Doxycycline) പോലുള്ള പ്രതിരോധ ഗുളികകൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക.

മുറിവുകൾ ശ്രദ്ധിക്കുക: കൈകാലുകളിലോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലോ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം പുലർത്താതിരിക്കുക.

സുരക്ഷാ ഉപകരണങ്ങൾ: വെള്ളക്കെട്ടുകളിലും മലിനമായ സ്ഥലങ്ങളിലും ഇറങ്ങുമ്പോൾ കയ്യുറ, കാലുറ (ബൂട്ട്‌സ്) തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.

ശുചിത്വം: ഭക്ഷണം സുരക്ഷിതമായി അടച്ചുസൂക്ഷിക്കുക. എലികളെ ആകർഷിക്കുന്ന രീതിയിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319940/class-10-student-dies-of-leptospirosis-dies-while-undergoing-treatment-at-medical-college)