---
title: "'ഷാഫിക്ക് പരിക്കേറ്റത് ഗ്രനേഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ,  ഇതു മറച്ചുപിടിച്ച് യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സിപിഎം"
english_title: "'Shafi was injured while trying to grab a grenade, UDF is covering this up and running a false campaign,' says CPM perambra clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319924/shafi-was-injured-while-trying-to-grab-a-grenade-udf-is-covering-this-up-and-running-a-false-campaign-says-cpm-perambra-clash"
published_at: "2025-10-11T08:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9c88b5f205_sgghafi.jpg"
keywords: []
---

# 'ഷാഫിക്ക് പരിക്കേറ്റത് ഗ്രനേഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ,  ഇതു മറച്ചുപിടിച്ച് യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സിപിഎം

> **Lead Summary:** പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിന്റ മറവില്‍ ഷാഫി പറമ്പില്‍ എംപിയും പ്രവര്‍ത്തകരും ചേര്‍ന്ന് പോലീസിനെ ആക്രമിച്ചതായി സിപിഎം ആരോപിച്ചു. സംഭവത്തില്‍ പാര്‍ട്ടി ജില്ലാസെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.

## Article Content

പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിന്റ മറവില്‍ ഷാഫി പറമ്പില്‍ എംപിയും പ്രവര്‍ത്തകരും ചേര്‍ന്ന് പോലീസിനെ ആക്രമിച്ചതായി സിപിഎം ആരോപിച്ചു. സംഭവത്തില്‍ പാര്‍ട്ടി ജില്ലാസെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.

വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാന്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍ എന്നിവരടക്കം ഒട്ടേറെ പോലീസുകാര്‍ക്ക് യുഡിഎഫുകാരുടെ അക്രമത്തില്‍ സാരമായി പരിക്കേറ്റു. പോലീസുകാരില്‍നിന്ന് ഗ്രനേഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. എന്നാല്‍, ഇതു മറച്ചുപിടിച്ച് യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണ്.

ബോധപൂര്‍വം സമാധാനാന്തരീക്ഷം തകര്‍ത്ത് വികൃതമായ യുഡിഎഫ് പ്രതിച്ഛായ സംരക്ഷിക്കാന്‍ ഷാഫി പറന്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

അക്രമം സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ നീക്കത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ജാഗ്രതപാലിക്കണമെന്നും ജില്ലാസെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319924/shafi-was-injured-while-trying-to-grab-a-grenade-udf-is-covering-this-up-and-running-a-false-campaign-says-cpm-perambra-clash)