---
title: "'ശബരിമലയില്‍ മോഷണം നടത്തിയാല്‍ രക്ഷപ്പെടില്ല, യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തുകൊണ്ടുപോയിട്ടില്ല' - എ. പദ്മകുമാര്‍"
english_title: "'Yoga stick and Rudraksha mala have not been taken out' - APadmakumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319916/yoga-stick-and-rudraksha-mala-have-not-been-taken-out-apadmakumar"
published_at: "2025-10-11T07:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9b9708f962_shabarimla.jpg"
keywords: []
---

# 'ശബരിമലയില്‍ മോഷണം നടത്തിയാല്‍ രക്ഷപ്പെടില്ല, യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തുകൊണ്ടുപോയിട്ടില്ല' - എ. പദ്മകുമാര്‍

> **Lead Summary:** ശബരിമലയിലെ യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്തുനല്‍കിയത് മകന്റെ വഴിപാടായിട്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍. ക്ഷേത്രനടയ്ക്കുമുന്നില്‍വെച്ച് അറ്റകുറ്റപ്പണി നടത്തി തിരിച്ചുകൊടുക്കുകയായിരുന്നു. പുറത്തുകൊണ്ടുപോയിട്ടില്ല.

## Article Content

ശബരിമലയിലെ യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്തുനല്‍കിയത് മകന്റെ വഴിപാടായിട്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍. ക്ഷേത്രനടയ്ക്കുമുന്നില്‍വെച്ച് അറ്റകുറ്റപ്പണി നടത്തി തിരിച്ചുകൊടുക്കുകയായിരുന്നു. പുറത്തുകൊണ്ടുപോയിട്ടില്ല.

മകന്‍ വഴിപാടായി സ്വയം ഏറ്റെടുത്തതായിരുന്നു. 2019-ല്‍ വിഷുക്കണിദിവസത്തോടനുബന്ധിച്ച് ശബരിമലയില്‍ വെച്ചുതന്നെയാണ് അറ്റകുറ്റപ്പണി ചെയ്തത്. യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തുകൊണ്ടുപോയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണം ഇരിക്കുന്ന സ്ഥലത്ത് ദേവസ്വം പ്രസിഡന്റിന് കയറാനാകില്ല. തിരുവാഭരണം കമ്മിഷണര്‍ക്കാണ് ഉത്തരവാദിത്വം. നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലാണ് പ്രസിഡന്റിന്റെ ഉത്തരവാദിത്വം. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ കര്‍ശനനടപടി വേണം. തനിക്കു വീഴ്ച പറ്റിയിട്ടില്ല. ഉണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണം. ശബരിമലയില്‍ മോഷണം നടത്തിയാല്‍ രക്ഷപ്പെടില്ല. സ്വര്‍ണം ഉണ്ണികൃഷ്ണനെ ഏല്‍പ്പിച്ചത് ഉത്തരവാദിത്വപ്പെട്ടവര്‍ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, കച്ചവടത്തിനാണെന്നു താന്‍ തിരിച്ചറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319916/yoga-stick-and-rudraksha-mala-have-not-been-taken-out-apadmakumar)