---
title: "'ജനപ്രതിനിധിയുടെ ഉത്തരവാതിത്വം ഒരു നാട്ടിൽ കലാപം സൃഷ്ടിക്കലോ...?; പേരാമ്പ്രയിലെ സംഘർഷാവസ്ഥയ്ക്ക് കാരണം ഷാഫിയുടെ ഷോ' - എസ് കെ സജീഷ്"
english_title: "Is it the responsibility of a public representative to create riots in a country Shafi show is the reason for the tense situation in Perambra SK Sajeesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319898/is-it-the-responsibility-of-a-public-representative-to-create-riots-in-a-country-shafi-show-is-the-reason-for-the-tense-situation-in-perambra-sk-sajeesh"
published_at: "2025-10-10T23:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9477b9b5c8_rysrt.jpg"
keywords: []
---

# 'ജനപ്രതിനിധിയുടെ ഉത്തരവാതിത്വം ഒരു നാട്ടിൽ കലാപം സൃഷ്ടിക്കലോ...?; പേരാമ്പ്രയിലെ സംഘർഷാവസ്ഥയ്ക്ക് കാരണം ഷാഫിയുടെ ഷോ' - എസ് കെ സജീഷ്

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** പേരാമ്പ്രയിൽ രാവിലെ തന്നെ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ കോൺഗ്രസ് ബോധപൂർവമായ ശ്രമം നടന്നിരുന്നെന്ന് ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി ട്രഷർ എസ് കെ സജീഷ്. പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് കയറിച്ചെന്ന് കോൺഗ്രസിന്റെ നേതാക്കന്മാർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിനെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** പേരാമ്പ്രയിൽ രാവിലെ തന്നെ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ കോൺഗ്രസ് ബോധപൂർവമായ ശ്രമം നടന്നിരുന്നെന്ന് ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി ട്രഷർ എസ് കെ സജീഷ്. പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് കയറിച്ചെന്ന് കോൺഗ്രസിന്റെ നേതാക്കന്മാർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിനെ മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.

ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം സിപി ഐ എമ്മിന്റെ പ്രതിഷേധ പ്രകടനം പേരാമ്പ്രയിൽ നടന്നിരുന്നുവെന്നും എസ് കെ സജീഷ് പറഞ്ഞു. 'നിരവധി പ്രവർത്തകർ അണിനിരന്ന പ്രതിഷേധ പ്രകടനമാണ് പേരാമ്പ്രയിൽ നടന്നത്. പ്രകടനം പേരാമ്പ്ര ബസ്റ്റാന്റിൽ എത്തിയ ഘട്ടത്തിൽ ആ പ്രകടനത്തിന്റെ പുറകെ യുഡിഎഫിന്റെ പ്രകടനവും കടന്നു വന്നു. നേർക്കുനേർ പ്രകടനം വരാതിരിക്കാൻ സമാധാനന്തരീക്ഷം സൃഷ്ടിക്കാനും പൊലീസ് രണ്ട് പ്രകടനത്തിനു മിടയിൽ തടസങ്ങൾ സൃഷ്ടിച്ചു.

പോലീസ് ഇരു വിഭാഗത്തോടും സംഘർഷവസ്ഥ ഒഴിവാക്കാനുള്ള അഭ്യർത്ഥന നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനമേറ്റതിലുള്ള പ്രതിഷേധമായിരുന്നെങ്കിൽ കൂടി പോലീസ് പറഞ്ഞനുസരിച്ച് സിപിഐഎം പ്രവർത്തകർ പിരിഞ്ഞുപോയി. ഷാഫി പറമ്പിൽ അവിടെ എത്തിച്ചേരുന്നത് വരെ ഈ പ്രതിഷേധം രാത്രി വരെ തുടർന്നു.

ഷാഫി പറമ്പിൽ എത്തി എന്ന് അറിഞ്ഞ ഉടനെ ഒരു ഷോ നടക്കും എന്തെങ്കിലും സംഘർഷം അദ്ദേഹം സൃഷ്ടിക്കും എന്നത് അറിയാവുന്നത് കൊണ്ട് തന്നെ അവസാനത്തെ സിപിഐഎം പ്രവത്തകരെയും അവിടെ നിന്ന് മാറ്റി. നേരിട്ട് ഒരു സംഘർഷം ഉണ്ടായി തനിക്ക് പരിക്ക് പറ്റി എന്ന് പ്രചരിപ്പിക്കാൻ ഷാഫി എന്തെങ്കിലും ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് ആ ഷോയ്ക്ക് നമ്മൾ കാത്തു നിൽക്കേണ്ട എന്ന് ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

പൊലീസുമായി കോൺഗ്രസ് പ്രവർത്തകരും ഷാഫിയും ഷോ കാണിച്ചതിന്റെ ഭാഗമായാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതും സംഘർഷാവസ്ഥ ഉണ്ടായതും. ഷാഫി എന്ന ജനപ്രതിനിധിയുടെ ഉത്തരവാതിത്വം ഒരു നാട്ടിൽ കലാപം സൃഷ്ടിക്കലാണോ അതോ സമാധാനം സൃഷ്ടിക്കുകയാണോ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.'

അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായിരിക്കുന്നത്. പൊലീസ് ലാത്തിവീശി.

കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം - ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു.നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം ആളികത്തി. റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖിലമര്യാട്ട്, അനസ് നങ്ങാണ്ടി ഉൾപ്പെടെയുള്ള പത്തോളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

പേരാമ്പ്രയില്‍ പോലീസ് ആക്രമണത്തിൽ ഷാഫി പറമ്പിൽ എം പി ക്ക് പുറമേ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ, കെ എം അഭിജിത്ത്, പി. കെ രാഗേഷ് തുടങ്ങി ഒട്ടനവധി കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9.30 നാണ് നാദാപുരം ബസ് സ്റ്റാൻ്റിന് മുൻവശത്തെ സംസ്ഥാന പാതയാണ് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചത്.

പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

തൃശ്ശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319898/is-it-the-responsibility-of-a-public-representative-to-create-riots-in-a-country-shafi-show-is-the-reason-for-the-tense-situation-in-perambra-sk-sajeesh)