---
title: "'നാളെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ദുരന്തം' ....! കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "BBA student drowns while bathing in river with friends aluva"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319892/bba-student-drowns-while-bathing-in-river-with-friends-aluva"
published_at: "2025-10-10T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e93930355a7_ggg.jpg"
keywords: []
---

# 'നാളെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ദുരന്തം' ....! കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** **ആലുവ: ( **[www.truevisionnews.com]** ) ** കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ യു.സി. കോളേജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസൻ്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:30-ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടം നടന്നത്. വൈകുന്നേരം അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

## Article Content

**ആലുവ: ( **[www.truevisionnews.com]** ) ** കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ യു.സി. കോളേജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസൻ്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:30-ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടം നടന്നത്. വൈകുന്നേരം അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

തുടർന്ന്, രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ദേശംകടവിന് സമീപത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തി. ബാംഗ്ലൂരിൽ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന സച്ചു, നാളെ തൻ്റെ ജന്മദിനം വീട്ടുകാരുമൊത്ത് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി (പാനായിക്കുളം അൽഹുദ സ്കൂൾ അധ്യാപിക), സഹോദരൻ: അച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319892/bba-student-drowns-while-bathing-in-river-with-friends-aluva)