---
title: "കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്"
english_title: "Clashes break out during UDF-CPM protest demonstrations in Perambra, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319868/clashes-break-out-during-udf-cpm-protest-demonstrations-in-perambra-kozhikode"
published_at: "2025-10-10T20:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e91df0e685a_shafu.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം, ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു.ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു.

## Article Content

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർ വാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു.ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു.

കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319868/clashes-break-out-during-udf-cpm-protest-demonstrations-in-perambra-kozhikode)