---
title: "'മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല, തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ'; ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് പിപി ചിത്തരഞ്ചൻ എംഎൽഎ"
english_title: "pp chitharanjan mla reacts to remarks about differently abled people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319852/pp-chitharanjan-mla-reacts-to-remarks-about-differently-abled-people"
published_at: "2025-10-10T17:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8f96ad220a_fs.jpg"
keywords: []
---

# 'മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല, തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ'; ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് പിപി ചിത്തരഞ്ചൻ എംഎൽഎ

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** ) **ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** ) **ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ.

തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു. അവർക്ക് തന്റെ പൊതുജീവിതം നന്നായി അറിയാം. ഭിന്നശേഷി വിഭാഗത്തെ ചേർത്തു നിർത്തുകയാണ്. പരാമർശത്തിൽ സഭയ്ക്കുള്ളിൽ പ്രശ്നമില്ല. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്. നിയമസഭയിൽ നടക്കുന്നത് ഗുസ്തി മത്സരം അല്ലെന്നും സിപിഎം പോലുള്ള പാർട്ടി എത്ര പിന്തിരിപ്പൻ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും പികെ ഫിറോസ് പറഞ്ഞു. ചിത്തരഞ്ചൻ സഭയിൽ കൊള്ളാവുന്ന പ്രസംഗം നടത്തി അറിയപ്പെടുന്ന ആളല്ല.

ശ്രദ്ധേയനാകുന്നത് ഇത്തരം പരാമർശങ്ങളിലൂടെയാണ്. മുഖ്യമന്ത്രി പരാമർശത്തിൽ മാപ്പ് പറയും എന്നാണ് പ്രതീക്ഷിച്ചത്. മുഖ്യമന്ത്രിയുടെ മുൻ പരാമർശങ്ങളുടെ തുടർച്ചയാണിതെന്നും പികെ ഫിറോസ് പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി വിവാദമായ പരാമർശം നടത്തിയത്.

ബ്രഹ്മഗിരിയിൽ നിന്ന് പുറത്തുവന്ന തട്ടിപ്പുകൾ ഞെട്ടിക്കുന്നതാണ്. സിപിഎം നേതാക്കന്മാർ അടിച്ചുമാറ്റിയ പണം നികത്താൻ ബജറ്റിൽ പണം നൽകുകയാണ്. തിരുവനന്തപുരത്ത് സ്വർണ്ണപ്പാളി അടിച്ചുമാറ്റുന്നു. വയനാട്ടിൽ ബാങ്കിൽ നിന്ന് പണം അടിച്ചുമാറ്റുന്ന തിരുട്ട് സംഘം. അടിയന്തരമായി കേസെടുത്ത് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319852/pp-chitharanjan-mla-reacts-to-remarks-about-differently-abled-people)