---
title: "കണ്ണൂരിൽ കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം യുവതി തീകൊളുത്തി മരിച്ചു"
english_title: "Woman sets herself on fire after sending her children to school in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319826/woman-sets-herself-on-fire-after-sending-her-children-to-school-in-kannur"
published_at: "2025-10-10T15:59:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68e8e05a59ee6_fgdfgrt.jpg"
keywords: []
---

# കണ്ണൂരിൽ കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം യുവതി തീകൊളുത്തി മരിച്ചു

> **Lead Summary:** **കണ്ണൂർ : (**[www.truevisionnews.com]** **കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി മരിച്ചു. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.

## Article Content

**കണ്ണൂർ : (**[www.truevisionnews.com]** **കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി മരിച്ചു. നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി. നീതു ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം രാവിലെ പത്ത് മണിയോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.

അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319826/woman-sets-herself-on-fire-after-sending-her-children-to-school-in-kannur)