---
title: "ചിക്കൻകറി വരെ മാറിനിൽക്കും...;  ഇന്ന് സ്പെഷ്യൽ 'പനീർമസാല കറി' ഉണ്ടാക്കിയാലോ? "
english_title: "How to make Paneer Masala Curry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319825/how-to-make-paneer-masala-curry"
published_at: "2025-10-10T15:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8de2a48cc0_fd.jpg"
keywords: []
---

# ചിക്കൻകറി വരെ മാറിനിൽക്കും...;  ഇന്ന് സ്പെഷ്യൽ 'പനീർമസാല കറി' ഉണ്ടാക്കിയാലോ? 

> **Lead Summary:** പനീർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് . എന്നും ഒരേക്കറി കഴിച്ച് മടുത്തുകാണും, എന്നാൽ ഇന്ന് രാത്രിയിൽ നമുക്ക് പനീർമസാല കറി ഉണ്ടാക്കാം ... പത്ത് മിനിറ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം ...

## Article Content

പനീർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് . എന്നും ഒരേക്കറി കഴിച്ച് മടുത്തുകാണും, എന്നാൽ ഇന്ന് രാത്രിയിൽ നമുക്ക് പനീർമസാല കറി ഉണ്ടാക്കാം ... പത്ത് മിനിറ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം ...

*പനീർ*

*സവാള*

*പച്ചമുളക്*

*ഇഞ്ചി*

*വെളുത്തുള്ളി*

*ഉപ്പ്*

*തക്കാളി*

*അണ്ടിപ്പരിപ്പ്*

*മല്ലിപൊടി*

*മുളകുപൊടി*

*മഞ്ഞൾപൊടി*

*ഗരംമസാലപൊടി*

*കസൂരിമേത്തി*

*മല്ലിയില*

*എണ്ണ *

*തയ്യാറാക്കുന്നവിധം*

*ആദ്യംതന്നെ പാനിൽ കസൂരിമേത്തി ചെറുതായി ചുടാക്കി മാറ്റി വെക്കുക. അതേ പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് ഇട്ട് വഴറ്റുക. പാത്രത്തിലേക്ക് മാറ്റി തണുത്താൽ മിക്സിയിൽ അരച്ച് വെക്കുക. അണ്ടിപരിപ്പും അരച്ചു വെക്കുക.*

*പിന്നീട് പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ തക്കാളി, പച്ചമുളക് ഇട്ട് വഴറ്റുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ഇട്ട് പച്ചമണം മാറുന്നത് വരെ വഴറ്റുക. ( പൊടികൾ കരിഞ്ഞു പോവരുത്. സ്വാദ് മാറും.) ഇതിലേക്ക് അരച്ച സവാള, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് 2,3 മിനിറ്റ് നന്നായി വഴറ്റുക. പനീർ കഷണങ്ങൾ ചേർക്കുക.*

*അരച്ച അണ്ടിപരിപ്പ് പേസ്റ്റും ഗരംമസാലപൊടിയും ആവശ്യത്തിന് ഉപ്പും, വെളളവും ചേർത്ത് ഇളക്കി കസൂരിമേത്തി കൈകൊണ്ട് ക്രഷ് ചെയ്ത് ഇട്ട് 2,3 മിനിറ്റ് ചെറിയതീയിൽ വേവിക്കുക. മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319825/how-to-make-paneer-masala-curry)