---
title: "കൊടും ക്രൂരത ....; അര്‍ദ്ധരാത്രി ഭക്ഷണം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; പാചകത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍"
english_title: "Two men have been arrested for beating and killing a kitchen worker in an argument over a midnight meal he requested but was not given."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319816/two-men-have-been-arrested-for-beating-and-killing-a-kitchen-worker-in-an-argument-over-a-midnight-meal-he-requested-but-was-not-given"
published_at: "2025-10-10T15:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8d2b21de31_crime.jpg"
keywords: []
---

# കൊടും ക്രൂരത ....; അര്‍ദ്ധരാത്രി ഭക്ഷണം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; പാചകത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, രണ്ടുപേര്‍ അറസ്റ്റില്‍

> **Lead Summary:** അര്‍ദ്ധരാത്രി ഭക്ഷണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ പാചകത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ദാബയിലാണ് സംഭവം . നീതു കശ്യപ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ നിഥിന്‍ കുമാര്‍ , കൗശല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ മൂന്നാമനായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റി 2 പ്രദേശത്താണ് ആക്രമസംഭവമുണ്ടായത്.

## Article Content

അര്‍ദ്ധരാത്രി ഭക്ഷണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ പാചകത്തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ദാബയിലാണ് സംഭവം . നീതു കശ്യപ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ നിഥിന്‍ കുമാര്‍ , കൗശല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ മൂന്നാമനായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റി 2 പ്രദേശത്താണ് ആക്രമസംഭവമുണ്ടായത്.

ഒക്ടോബര്‍ നാലിന് പുലര്‍ച്ചെ ഒന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവം. ദാബയുടെ ഉടമയായ വരുണ്‍ കൗശിക് കട അടയ്ക്കാനായി ഒരുങ്ങിയപ്പോഴാണ് മൂന്ന് പേര്‍ ഭക്ഷണം പാഴ്‌സലായി നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയത്. അര്‍ദ്ധരാത്രിയായതിനാല്‍ ഭക്ഷണം പാഴ്‌സല്‍ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു വരുണ്‍. ഇത് വരുണും കടയിലെത്തിയ മൂന്നുപേരും തമ്മിലുളള തര്‍ക്കത്തിന് കാരണമായി.

ഈ സമയം വരുണിനെ കൂടാതെ മറ്റ് രണ്ട് പാചകത്തൊഴിലാളികള്‍ മാത്രമാണ് ദാബയിലുണ്ടായിരുന്നത്. തര്‍ക്കം അവസാനിപ്പിക്കാന്‍ തൊഴിലാളിയായ കശ്യപ് ഇടപെട്ടു. കശ്യപിനെ പിടികൂടിയ ആക്രമിസംഘം വടി ഉപയോഗിച്ച് കശ്യപിനെ മര്‍ദ്ദിച്ചു. പ്രദേശത്തെത്തിയ ഒരു കാല്‍നടക്കാരനാണ് ചോരയില്‍ മുങ്ങിക്കിടന്ന കശ്യപിനെ കണ്ടത്. ഉടന്‍തന്നെ ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി കശ്യപിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴേയ്ക്കും കശ്യപിന്റെ മരണം സംഭവിച്ചിരുന്നു. വരുണ്‍ കൗശിക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319816/two-men-have-been-arrested-for-beating-and-killing-a-kitchen-worker-in-an-argument-over-a-midnight-meal-he-requested-but-was-not-given)