---
title: "'ഫോക്സ് ഐ'ക്ക് വേണ്ടി ശസ്ത്രക്രിയ നടത്തി; 31-കാരിയായ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം"
english_title: "31 year old influencer dies after undergoing surgery for Fox Eye"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319805/31-year-old-influencer-dies-after-undergoing-surgery-for-fox-eye"
published_at: "2025-10-10T14:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8ceb5ab081_fffs.jpg"
keywords: []
---

# 'ഫോക്സ് ഐ'ക്ക് വേണ്ടി ശസ്ത്രക്രിയ നടത്തി; 31-കാരിയായ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ ബ്രസീലിയന്‍ ഇന്‍ഫ്‌ളുവന്‍സറായ 31കാരിക്ക് ദാരുണാന്ത്യം. ബ്രസീലിയന്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അദൈര്‍ മെന്‍ഡസ് ദത്ര ജൂനിയറാണ് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ബാധിച്ച് കഴിഞ്ഞാഴ്ച മരിച്ചത്. ഇവിടെ വില്ലനായത് കണ്ണിന് ചെയ്ത് ഫോക്സ് ഐസ് എന്ന ശസ്ത്രക്രിയയാണ്.

## Article Content

കണ്ണുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ ബ്രസീലിയന്‍ ഇന്‍ഫ്‌ളുവന്‍സറായ 31കാരിക്ക് ദാരുണാന്ത്യം. ബ്രസീലിയന്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അദൈര്‍ മെന്‍ഡസ് ദത്ര ജൂനിയറാണ് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ബാധിച്ച് കഴിഞ്ഞാഴ്ച മരിച്ചത്. ഇവിടെ വില്ലനായത് കണ്ണിന് ചെയ്ത് ഫോക്സ് ഐസ് എന്ന ശസ്ത്രക്രിയയാണ്.

സോഷ്യല്‍മീഡിയയിലെ പുത്തന്‍ ട്രെന്‍ഡുകളിലൊന്നാണ് ഫോക്സ് ഐസ്. അദൈറിന് സംഭവിച്ചതെന്താണെന്ന് വിശദീകരിക്കുകയാണ് ഏസ്‌ത്തെറ്റിക്ക് ക്ലിനിക്‌സിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഡോ ദേബ്‌രാജ് ഷോം. കണ്ണിന്റെകോണുകള്‍ പുറത്തേക്ക് നീട്ടുന്ന കോസ്മറ്റിക്ക് പ്രൊസീജിയറാണ് ഫോക്സ് ഐസ് .

ബദാം അല്ലെങ്കിൽ പൂച്ചയുടെ കണ്ണുകള്‍ പോലെ കണ്ണുകളുടെ രൂപം മാറ്റുന്ന ഈ പ്രക്രിയ പിരുകം മുകളിലേക്ക് മാറ്റം വരുത്തിയും, ചെറിയ മുറിവുകളിലൂടെയും, അല്ലെങ്കില്‍ ചര്‍മം മുകളിലേക്ക് വലിക്കുന്ന ത്രെഡ് ലിഫ്റ്റ് പോലുള്ള രീതികളിലൂടെയുമൊക്കെയാണ് സാധാരണയായി ഫോക്സ് ഐസ് എന്ന രീതി ചെയ്യുന്നത്.

**അപകടം ഒഴിവാക്കാന്‍ എന്ത് ചെയ്യാം?**

ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിദഗ്ധരായ ആളുകളെ മാത്രം സമീപിക്കുക

ശസ്ത്രക്രിയക്ക് മുമ്പ് ആരോഗ്യ പരിശോധനകള്‍ നടത്തുക. ശരീരത്തില്‍ മുമ്പേയുള്ള അണുബാധ, ഡയബറ്റീസ്, പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വിഷങ്ങള്‍ അപകടമുണ്ടാക്കും

ശസ്ത്രക്രിയക്ക് ശേഷമുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. മുറിവുള്ളിടം വൃത്തിയായി സൂക്ഷിക്കുക, അവിടെ സ്പര്‍ശിക്കുന്നതും തിരുമുന്നതും ഒഴിവാക്കുക, പനി, വീക്കം, ശ്വാസംമുട്ട് പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319805/31-year-old-influencer-dies-after-undergoing-surgery-for-fox-eye)