---
title: "കോഴിക്കോട് ബാലുശ്ശേരിയിൽ വൻ ലഹരിവേട്ട; 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ"
english_title: "Massive drug bust in Balussery Kozhikode Two people including a Kannur native arrested with 11.5 grams of MDMA and Rs 7000"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319792/massive-drug-bust-in-balussery-kozhikode-two-people-including-a-kannur-native-arrested-with-115-grams-of-mdma-and-rs-7000"
published_at: "2025-10-10T14:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8c526d0549_WhatsApp_Image_2025-10-08_at_10.16.42_AM_(1).jpeg"
keywords: []
---

# കോഴിക്കോട് ബാലുശ്ശേരിയിൽ വൻ ലഹരിവേട്ട; 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോക്കല്ലൂർ സ്വദേശി മൻഷിദ്, കണ്ണൂർ സ്വദേശി മുഹമ്മദ് മുസ്തഫ കമാൽ എന്ന ഷാനൂൺ എന്നിവരാണ് പിടിയിലായത്. എംഡിഎംഎ വില്പനയ്ക്ക് എത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽനിന്ന് 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോക്കല്ലൂർ സ്വദേശി മൻഷിദ്, കണ്ണൂർ സ്വദേശി മുഹമ്മദ് മുസ്തഫ കമാൽ എന്ന ഷാനൂൺ എന്നിവരാണ് പിടിയിലായത്. എംഡിഎംഎ വില്പനയ്ക്ക് എത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽനിന്ന് 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ പ്ലസ്‌ടു സ്കൂൾ അധ്യാപകൻ 68.6 ഗ്രാം എംഡി .എംഎയുമായി തൃശൂരിൽ പിടിയിൽ. സിറ്റി പൊലീസ് ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാനൂരിനടുത്ത് തൂവക്കുന്ന് കണ്ണങ്കോട്ടെ കെ. രാഖിൽ (29) ആണ് പിടിയിലായത്. 2024ൽ 200 ഗ്രാം എംഡിഎംഎയും രണ്ടുകിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം സിഐ ആയിരുന്ന ഷാജഹാൻ ഇയാളെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ഗസ്റ്റ് അധ്യാപകനാണെന്നും, ഇപ്പോൾ ജോലിയിലല്ലെന്നും പറയപ്പെടുന്നുണ്ട്.

2024 ലെ കേസിൻ്റെ വിചാരണക്കായി തൃശ്ശൂരിലേക്ക് വരുമ്പോഴാണ് വീണ്ടും പിടികൂടിയത്. എംഎസ്സി സുവോളജി, എംഎ, എം എഡ്, എന്റമോളജിയിൽ പിഎച്ച്ഡി എന്നിങ്ങനെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ട് രാഖിലിന്. പൊലീസ് നിരീക്ഷണ ത്തിലായിരുന്നു ഇയാൾ. കുന്നംകുളം സ്വദേശി റിഹാസിൻ്റെ നിർദേശാനുസരണമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാൾ പറയുന്നതത്രെ. ഇയാളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319792/massive-drug-bust-in-balussery-kozhikode-two-people-including-a-kannur-native-arrested-with-115-grams-of-mdma-and-rs-7000)