---
title: "സൂക്ഷിക്കുക...! ഇത് പാമ്പുകളുടെ ഇണചേരൽ കാലം; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് നിർദ്ദേശം"
english_title: "Snake mating season; people advised to be more careful"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319775/snake-mating-season-people-advised-to-be-more-careful"
published_at: "2025-10-10T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8b8bfa52fd_snake.jpg"
keywords: []
---

# സൂക്ഷിക്കുക...! ഇത് പാമ്പുകളുടെ ഇണചേരൽ കാലം; ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം : **പാമ്പുകളുടെ ഇണചേരൽ കാലമാണിത്. കേരളത്തിൽ പൊതുവെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ളവയുടെ പ്രധാന ഇണചേരൽ കാലമായി കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ഇത് ജനുവരി, ഫെബ്രുവരി മാസങ്ങൾ വരെ നീണ്ടുനിൽക്കാറുണ്ട്.

## Article Content

**തിരുവനന്തപുരം : **പാമ്പുകളുടെ ഇണചേരൽ കാലമാണിത്. കേരളത്തിൽ പൊതുവെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ളവയുടെ പ്രധാന ഇണചേരൽ കാലമായി കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം ഇത് ജനുവരി, ഫെബ്രുവരി മാസങ്ങൾ വരെ നീണ്ടുനിൽക്കാറുണ്ട്.

പാമ്പുകളുടെ ഇണചേരൽ കാലമായ ഡിസംബർവരെയുള്ള മാസങ്ങളിലാണ് 70 ശതമാനത്തിലധികം പാമ്പുകടി മരണങ്ങളും ഉണ്ടാകുന്നത്. 2024-ൽ 30 പേർ മരിച്ചതിൽ 22 പേരും ഒക്ടോബർ-ഡിസംബർ കാലയളവിലാണ് മരിച്ചത്. ഈ വർഷം ഒക്ടോബർ ആദ്യവാരംവരെ 14 പാമ്പുകടി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിനുപിന്നാലെ വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പുറത്തിറങ്ങുമ്പോഴും വീട്ടിലിരിക്കുമ്പോഴുമൊക്കെ കരുതലോടെയും ശ്രദ്ധയോടെയും ഇരിക്കണം. പാമ്പുകൾക്ക് സാധാരണയുള്ളതിനേക്കാൾ രൂക്ഷസ്വഭാവം ഉണ്ടാകാൻ സാധ്യതയുണ്ട്.ണയെ തേടി ആൺപാമ്പുകൾ കൂടുതൽ ദൂരം സഞ്ചരിക്കുകയും മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ എത്തുകയും ചെയ്യാം.

പെൺ പാമ്പുകൾ പുറപ്പെടുവിക്കുന്ന ഫിറോമോണുകളിൽ ആകൃഷ്ടരായാണ് ആൺ പാമ്പുകൾ അവയെ തേടിയിറങ്ങുന്നത്. പലയിടത്തുനിന്ന് ആൺ പാമ്പുകൾ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനായി പോരടിക്കുകയും ചെയ്യും. അപകടകാരികളായ വെള്ളിക്കെട്ടൻ പോലെയുള്ള വിഷപാമ്പുകളെ കാഴ്ചയിൽ സമാനരായ വിഷമില്ലാത്ത പാമ്പായി തെറ്റിദ്ധരിക്കുന്നതും അത്യാഹിതങ്ങളുണ്ടാകാൻ കാരണമാകാറുണ്ട്. വെള്ളിക്കെട്ടന് പുറമേ അണലി, മൂർഖൻ എന്നിവയാണ് വലിയ പങ്ക് അത്യാഹിതങ്ങൾക്കും പിന്നിൽ. രാജവെമ്പാലകൾ ഇക്കാലയളവിൽ ഒരു വനപ്രദേശത്തുനിന്ന് ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസമേഖലകളിലൂടെ കടന്നുപോകാറുണ്ട്.

**ജാഗ്രത നിർദ്ദേശങ്ങൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319775/snake-mating-season-people-advised-to-be-more-careful)