---
title: "'ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് ഭാസുരാംഗൻ'; ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചയാൾ കൊല്ലുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നാട്ടുകാർ"
english_title: "karakulam tragedy bhasurangankill wife jayanthi  and suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319704/karakulam-tragedy-bhasurangankill-wife-jayanthi-and-suicide"
published_at: "2025-10-10T07:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e86d94c310c_thivm.jpg"
keywords: []
---

# 'ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് ഭാസുരാംഗൻ'; ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചയാൾ കൊല്ലുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നാട്ടുകാർ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാസുരാംഗന് ജയന്തിയോട് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് ബന്ധുക്കൾ.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാസുരാംഗന് ജയന്തിയോട് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് ബന്ധുക്കൾ.

‘ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് ഭാസുരാംഗൻ എപ്പോഴും പറയാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ ഭാര്യ ജയന്തിയെ ആശുപത്രി മുറിയിൽ കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച ഭാസുരാംഗനെ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല.

‘വൃക്ക രോഗത്തെ തുടർന്ന് ചേച്ചിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയുള്ള സർജറിക്ക് 5 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു പറഞ്ഞത്–’ ജയന്തിയുടെ സഹോദരി കെ.ഗിരിജ പറഞ്ഞു. ചികിത്സാച്ചെലവുകൾക്കായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഇരുവരും വലിയ അടുപ്പമായിരുന്നു. ‘ചേച്ചിക്കു ഭക്ഷണം നൽകിയിരുന്നത് ചേട്ടനാണ്. ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേച്ചിയെ കാണിക്കാൻ ഒപി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു–’ ഗിരിജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319704/karakulam-tragedy-bhasurangankill-wife-jayanthi-and-suicide)