---
title: "തളിപ്പറമ്പ് തീപിടുത്തം; തീ നിയന്ത്രണവിധേയമായി, സ്ഥലത്തെത്തിയത് 15 ഫയർഫോഴ്സ് യൂണിറ്റ്; അന്വേഷണം നടത്തുമെന്ന് കളക്ടർ "
english_title: "Taliparamba fire Fire under control 15 fire force units reached the spot Collector says investigation will be conducted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319680/taliparamba-fire-fire-under-control-15-fire-force-units-reached-the-spot-collector-says-investigation-will-be-conducted"
published_at: "2025-10-09T21:37:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68e7ddcb59418_kannur.jpg"
keywords: []
---

# തളിപ്പറമ്പ് തീപിടുത്തം; തീ നിയന്ത്രണവിധേയമായി, സ്ഥലത്തെത്തിയത് 15 ഫയർഫോഴ്സ് യൂണിറ്റ്; അന്വേഷണം നടത്തുമെന്ന് കളക്ടർ 

> **Lead Summary:** **കണ്ണൂർ: **തളിപ്പറമ്പിലെ ഷോപ്പിം​ഗ് കോംപ്ല്ക്സിലുണ്ടായ തീപിടുത്തത്തിൽ തീ നിയന്ത്രണ വിധേയം. അമ്പതോളം കടകൾ കത്തിയെന്ന് ജില്ല കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ കാസർകോട് ജില്ലകളിൽനിന്നെത്തിയിരുന്നു.

## Article Content

**കണ്ണൂർ: **തളിപ്പറമ്പിലെ ഷോപ്പിം​ഗ് കോംപ്ല്ക്സിലുണ്ടായ തീപിടുത്തത്തിൽ തീ നിയന്ത്രണ വിധേയം. അമ്പതോളം കടകൾ കത്തിയെന്ന് ജില്ല കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ കാസർകോട് ജില്ലകളിൽനിന്നെത്തിയിരുന്നു.

തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319680/taliparamba-fire-fire-under-control-15-fire-force-units-reached-the-spot-collector-says-investigation-will-be-conducted)