---
title: "'കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ നിയമസഭ കാണില്ല' , 'എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു'; പരസ്പരം പോരടിച്ച് യു ഡി എഫ് വിദ്യാര്‍ഥി സംഘടനകള്‍"
english_title: "udf student wings ksu msf clash college election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319675/udf-student-wings-ksu-msf-clash-college-election"
published_at: "2025-10-09T20:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7d0fa45587_msf.jpg"
keywords: []
---

# 'കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ നിയമസഭ കാണില്ല' , 'എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു'; പരസ്പരം പോരടിച്ച് യു ഡി എഫ് വിദ്യാര്‍ഥി സംഘടനകള്‍

> **Lead Summary:** **കോഴിക്കോട്: **കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പരസ്പരം ചേരി തിരിഞ്ഞ് പോരടിച്ച് യുഡിഎഫിലെ വിദ്യാര്‍ഥി സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും. മുട്ടില്‍ ഡബ്ലിയുഎംഒ കോളജില്‍ വിജയിച്ച എംഎസ് എഫ്, എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണനും ടി.സിദ്ധിഖിനും എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ ഇരുവരേയും നിയമസഭ കാണിക്കില്ലെന്നായിരുന്നു ബാനര്‍. മറ്റു കോളജുകളിൽ മുന്നണി ധാരണ ലംഘിച്ച് എംഎസ്എഫ് സ്ഥാനാർഥികളെ കെഎസ്‌യു പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം. ബാനറുമായി എംഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തി.

## Article Content

**കോഴിക്കോട്: **കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പരസ്പരം ചേരി തിരിഞ്ഞ് പോരടിച്ച് യുഡിഎഫിലെ വിദ്യാര്‍ഥി സംഘടനകളായ കെഎസ്‌യുവും എംഎസ്എഫും. മുട്ടില്‍ ഡബ്ലിയുഎംഒ കോളജില്‍ വിജയിച്ച എംഎസ് എഫ്, എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണനും ടി.സിദ്ധിഖിനും എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. കേശു കുഞ്ഞുങ്ങളെ നിലക്കുനിർത്തിയില്ലെങ്കിൽ ഇരുവരേയും നിയമസഭ കാണിക്കില്ലെന്നായിരുന്നു ബാനര്‍. മറ്റു കോളജുകളിൽ മുന്നണി ധാരണ ലംഘിച്ച് എംഎസ്എഫ് സ്ഥാനാർഥികളെ കെഎസ്‌യു പരാജയപ്പെടുത്തിയെന്നാണ് ആക്ഷേപം. ബാനറുമായി എംഎസ്എഫ് പ്രവർത്തകർ പ്രകടനം നടത്തി.

അതേസമയം കോഴിക്കോട് കൊടുവള്ളി ഓര്‍ഫനേജ് കോളജില്‍ വിജയിച്ച കെഎസ്‌യു, എംഎസ്എഫിന് എതിരെ ബാനര്‍ ഉയര്‍ത്തി പ്രകടനം നടത്തി. എംഎസ്എഫിനെതിരെ വര്‍ഗീയത ആരോപിച്ചായിരുന്നു ബാനര്‍. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെ എസ്‌യു ഉയര്‍ത്തിയ ബാനര്‍. കോളജ് തെരഞ്ഞെടുപ്പിൽ എംഎസ്എഫ്- കെഎസ്‌യു തമ്മിലായിരുന്നു മത്സരം. ജനറൽ സീറ്റുകളിൽ എട്ടും കെഎസ്‌യു വിജയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319675/udf-student-wings-ksu-msf-clash-college-election)