---
title: "'പിണറായി കപട ഭക്തനാണ്, കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടം' - വി ഡി സതീശൻ"
english_title: "Opposition leader VDSatheesan said that the Congress' Vishwas Sangam is a fight against those who looted the heritage of Ayyappan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319669/opposition-leader-vdsatheesan-said-that-the-congress-vishwas-sangam-is-a-fight-against-those-who-looted-the-heritage-of-ayyappan"
published_at: "2025-10-09T20:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7c7e50cb9f_vd.jpg"
keywords: []
---

# 'പിണറായി കപട ഭക്തനാണ്, കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടം' - വി ഡി സതീശൻ

> **Lead Summary:** ** **കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പന്റെ മുതൽ കൊള്ള അടിച്ചവർക്കെതിരായുള്ള പോരാട്ടമാണ് നടക്കുന്നത്. ശബരിമലയിൽ എത്തിയത് യഥാർത്ഥ ദ്വാരബാലക ശില്പമല്ല. 39 ദിവസം പൂജ നടത്തി. ആ വ്യാജനാണ് ശബരിമലയിൽ ഇരിക്കുന്നത്. അപ്പോൾ ഒറിജിനൽ എവിടെപ്പോയി എന്നും വി ഡി സതീശൻ ചോദിച്ചു.

## Article Content

** **കോൺഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവർക്കെതിരെയുള്ള പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പന്റെ മുതൽ കൊള്ള അടിച്ചവർക്കെതിരായുള്ള പോരാട്ടമാണ് നടക്കുന്നത്. ശബരിമലയിൽ എത്തിയത് യഥാർത്ഥ ദ്വാരബാലക ശില്പമല്ല. 39 ദിവസം പൂജ നടത്തി. ആ വ്യാജനാണ് ശബരിമലയിൽ ഇരിക്കുന്നത്. അപ്പോൾ ഒറിജിനൽ എവിടെപ്പോയി എന്നും വി ഡി സതീശൻ ചോദിച്ചു.

ഒറിജിനൽ വിറ്റു എന്നാണ് ഹൈക്കോടതി പറയുന്നത്. വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചു. കോടതിയിലൂടെ ഇടപ്പെട്ടത് അയ്യപ്പൻ. ഉണ്ണികൃഷ്ണൻ പോറ്റിയ വീണ്ടും കൊണ്ടുവന്നത് തങ്കവിഗ്രഹം അടിച്ചുമാറ്റാൻ. പിണറായി വിജയൻ തത്വമസിയുടെ അർത്ഥം പറഞ്ഞു തരികയാണ്. പിണറായി കപട ഭക്തനാണ്.

കപട ഭക്തിയുമായി അയ്യപ്പ സംഗമത്തിന് പോയ മുഖ്യമന്ത്രിക്ക് അയ്യപ്പൻ കൊടുത്ത പണിയാണിതെന്നും സതീശൻ വിമർശിച്ചു. അമ്പലങ്ങൾ കൊള്ളയടിക്കുക എന്നത് പഴയ കമ്മ്യൂണിസ്റ്റുകാരുടെ രീതിയാണ്. സഭയിൽ സസ്പെൻഡ് ചെയ്ത എംഎൽഎമാരെ മാലയിട്ട് കേരളത്തിലെ ജനങ്ങൾ സ്വീകരിക്കും. അമ്പലം വിഴുങ്ങികളെ പാഠം പഠിപ്പിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസെന്നും വി ഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319669/opposition-leader-vdsatheesan-said-that-the-congress-vishwas-sangam-is-a-fight-against-those-who-looted-the-heritage-of-ayyappan)